കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്നും പിടികൂടിയ സ്‌ഫോടക വസ്തുക്കൾ കിണർ പണിക്കുള്ളതെന്ന് കസ്റ്റഡിയിലുള്ള ചെന്നൈ സ്വദേശിനി. ചെന്നൈയിൽ നിന്നും തലശ്ശേരിയിലേക്ക് പോകുകയായിരുന്ന ഇവർ ഇരുന്ന സീറ്റിന് താഴെയാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്.
117 ജലാറ്റിൻ, 350 ഡിറ്റണേറ്റർ എന്നിവയാണ് പിടികൂടിയത്. ഡി വൺ ബോഗിയിൽ ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു ഇത്. തിരുവണ്ണാമലൈ സ്വദേശി രമണിയാണ് ആർപിഎഫിന്റെ കസ്റ്റഡിയിലായത്.
കട്പാടിയിൽ നിന്നും തലശ്ശേരിക്ക് ടിക്കറ്റെടുത്താണ് ഇവർ യാത്ര ചെയ്തിരുന്നത്. ആർ പി എഫും പോലീസും സ്‌പെഷ്യൽ ബ്രാഞ്ചും സംയുക്തമായാണ് രമണിയെ ചോദ്യം ചെയ്തത്.