ഡൽഹിയിൽ സ്‌ഫോടക വസ്തുക്കളുമായി ഐഎസ് ഭീകരൻ പിടിയിൽ. ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെല്ലാണ് ഇയാളെ പിടികൂടിയത്. ചാവേറാക്രമണത്തിന് ലക്ഷ്യമിട്ട ഭീകരനെയാണ് പിടികൂടിയതെന്നും ഏറ്റുമുട്ടലിലൂടെയാണ് ഇയാളെ കീഴ്‌പ്പെടുത്തിയതെന്നും പോലീസ് അറയിിച്ചു
സ്ഥലത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എൻ എസ് ജി സംഘം മേഖലയിൽ പരിശോധന തുടരുകയാണ്. കണ്ടെടുത്ത സ്‌ഫോടക വസ്തുക്കൾ നിർവീര്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഇന്നലെ രാത്രി ബുദ്ധജയന്തി പാർക്കിന് സമീപത്താണ് ഭീകരനും പോലീസും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. ഇയാൾ പോലീസിന് നേർക്ക് വെടിയുതിർക്കുകയായിരുന്നു. പോലീസ് തിരിച്ചടിക്കുകയും ഇയാളെ കീഴ്‌പ്പെടുത്തുകയും ചെയ്തു.