വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ സുൽത്താൻ ബത്തേരി ഇലക്ട്രിക്കൽ സെക്ഷനിലെ* മേലെ പുത്തൻകുന്ന്, പഴൂർ ടവർ, നമ്പി കൊല്ലി, നൂൽപ്പുഴ, കുണ്ടൂർ കാപ്പാട് എന്നിവിടങ്ങളിൽ നാളെ (ശനി) രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷനിലെ* അരണപ്പാറ, നരിക്കൽ , തോൽപ്പെട്ടി എന്നിവിടങ്ങളിൽ നാളെ ( ശനി ) രാവിലെ 9 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും കൽപ്പറ്റ ഇലക്ട്രിക്കൽ…

Read More

മയിലുകളെ കൊണ്ട് കേരളം പൊറുതിമുട്ടും; വരാനിരിക്കുന്നത് വൻ വിപത്തെന്ന് പഠനം

ജഗദീഷ് വില്ലോടി  സൗന്ദര്യ പ്രേമികളുടെ സര്‍ഗാത്മകമായ കാവ്യഭാവനയില്‍ പീലി വിടര്‍ത്തിയാടുന്ന പഞ്ചപക്ഷികളില്‍ ഒന്നായ മയൂരത്തെയാണോ ‘ഭീകരജീവി’ എന്നു വിളിച്ചത്?. മയില്‍ ശല്യം കൊണ്ട് പൊറുതിമുട്ടിയ ന്യൂസിലന്‍ഡുകാര്‍ അവയെ നശിപ്പിക്കാനുള്ള ത്രീവശ്രമത്തിലാണ്. പതിനായിരക്കണക്കിന് മയിലുകളെയാണ് ന്യൂസിലാന്‍ഡ് കൊന്നൊടുക്കിയിട്ടുള്ളത്.കൃഷിക്ക് വന്‍ നാശം വരുത്തുന്ന ഈ വിപത്ത് ‘മയിലുകളുടെ പ്ലേഗ്’ എന്നാണ് അറിയപ്പെടുന്നത്. കൂടാതെ സാധാരണക്കാര്‍ക്ക് വിനോദത്തിനുവേണ്ടിയും ടൂറിസത്തിനു വേണ്ടിയും മയിലുകളെ വേട്ടയാടാനുള്ള അനുമതിയും ന്യൂസിലാന്‍ഡ് കൊടുത്തിട്ടുണ്ട്. ന്യൂസിലന്‍ഡ് ഇതിനുമുന്‍പും വന്യമ്യഗശല്യത്താല്‍ വലഞ്ഞിട്ടുണ്ട്. 1897-ല്‍ ബ്രിട്ടീഷുകാര്‍ വേട്ടയാടല്‍ വിനോദത്തിനായി കൊണ്ടുവന്ന മാനുകളെ…

Read More

യുഡിഎഫ് സർവസജ്ജം; ഘടകകക്ഷികൾക്കുള്ള സീറ്റുകൾ ബുധനാഴ്ച പ്രഖ്യാപിക്കും: ചെന്നിത്തല

നിയമസഭാ തെരഞ്ഞെടുപ്പിന് യുഡിഎഫ് സർവ സജ്ജമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഞ്ച് വർഷത്തെ ജനദ്രോഹ, അഴിമതി ഭരണത്തിനെതിരെ കേരളം ഒറ്റക്കെട്ടായി അണിനിരക്കുമെന്ന് പൂർണവിശ്വാസമുണ്ട്. മുന്നണിയിലെ സീറ്റ് വിഭജന ചർച്ചകൾ അന്തിമ ഘട്ടത്തിലാണ് ഘടകകക്ഷികളുമായി കൂടിയാലോചന നടത്തി തിങ്കളാഴ്ചയോടെ ചർച്ചകൾ പൂർത്തിയാക്കും. ബുധനാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തിൽ ഘടകകക്ഷികൾക്കുള്ള സീറ്റുകൾ പ്രഖ്യാപിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. യുഡിഎഫ് പ്രകടന പത്രികക്കും ബുധനാഴ്ച അന്തിമ രൂപം നൽകും

Read More

യുഡിഎഫ് തെരഞ്ഞെടുപ്പിന് സജ്ജം; മാർച്ച് ആദ്യവാരം സ്ഥാനാർഥി നിർണയം പൂർത്തിയാക്കുമെന്ന് കെസി വേണുഗോപാൽ

യുഡിഎഫ് തെരഞ്ഞെടുപ്പിന് സജ്ജമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. യുദ്ധകാലടിസ്ഥാനത്തിൽ ചർച്ചകൾ പൂർത്തിയാക്കും. വിജയസാധ്യതയാണ് സ്ഥാനാർഥി നിർണയത്തിൽ പരിഗണിക്കുക പുതുമുഖങ്ങൾക്ക് പരിഗണനയുണ്ടാകും. മാർച്ച് ആദ്യ വാരത്തോടെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കും. രാഹുൽ ഗാന്ധി കേരളത്തിൽ പ്രചാരണത്തിന് എത്തും. മുഖ്യമന്ത്രിക്ക് സമനില തെറ്റി. കേരളത്തിലെ ജനങ്ങളുടെ മുന്നിൽ രാഹുൽ ഗാന്ധിയുടെ ജീവിതമുണ്ട്. രാഗുൽ ഗാന്ധി നാടകം കളിക്കുകയല്ല. ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യവും രാഹുൽ ഗാന്ധിക്കില്ല  

Read More

ചെയ്യാൻ പറ്റുന്നതേ പറയൂ, പറഞ്ഞാൽ അത് ചെയ്തിരിക്കും: വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ എൽ ഡി എഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. എൽ ഡി എഫ് തെരഞ്ഞെടുപ്പ് ജാഥ സമാപന യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ നടക്കില്ലെന്ന് പറഞ്ഞ പല വികസന പദ്ധതികളും യാഥാർഥ്യമായി. ജനങ്ങളാണ് നേട്ടങ്ങളുടെ യഥാർഥ അവകാശികൾ. തടസ്സങ്ങൾ സൃഷ്ടിക്കാൻ നിന്നവർക്ക് തെറ്റുപറ്റി. പഴയ സർക്കാരല്ലെന്ന് അവർക്ക് ബോധ്യമായി. ചെയ്യാൻ പറ്റുന്നതേ പറയൂ. പറഞ്ഞാൽ അത് ചെയ്തിരിക്കും കോൺഗ്രസാണ് ആഴക്കടൽ മത്സ്യബന്ധനത്തിന് അനുകൂലമായ നിലപാട് എടുത്തതെന്നും മുഖ്യമന്ത്രി…

Read More

വയനാട് ജില്ലയില്‍ 159 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (26.02.21) 159 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 114 പേര്‍ രോഗമുക്തി നേടി. 154 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26712 ആയി. 25040 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1336 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1167 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 📌 *രോഗം സ്ഥിരീകരിച്ചവര്‍* മീനങ്ങാടി, നൂല്‍പ്പുഴ…

Read More

സംസ്ഥാനത്ത് ഇന്ന് 3671 പേർക്ക് കൊവിഡ്, 14 മരണം; 4142 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 3671 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 490, കോഴിക്കോട് 457, കൊല്ലം 378, പത്തനംതിട്ട 333, എറണാകുളം 332, മലപ്പുറം 278, ആലപ്പുഴ 272, തിരുവനന്തപുരം 234, കോട്ടയം 227, കണ്ണൂർ 177, വയനാട് 159, പാലക്കാട് 130, കാസർഗോഡ് 119, ഇടുക്കി 85 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന 3 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ അടുത്തിടെ യു.കെ.യിൽ നിന്നും വന്ന…

Read More

നിയമസഭാ തെരഞ്ഞെടുപ്പ്: പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം മാർച്ച് 19; വോട്ടെണ്ണൽ മെയ് 2ന്

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന് നടക്കും. ഒറ്റഘട്ടമായാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുക. മെയ് രണ്ടിനാണ് വോട്ടെണ്ണൽ. വിജ്ഞാപനം മാർച്ച് 12ന് പുറത്തിറങ്ങും. പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം മാർച്ച് 19നാണ്. സൂക്ഷ്മ പരിശോധന മാർച്ച് 20ന് നടക്കും. മാർച്ച് 22നാണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ഇന്ന് മുതൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. കൊവിഡിന്റെ സാഹചര്യത്തിൽ കേരളത്തിൽ പോളിംഗ് ബൂത്തുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 21,498 ബൂത്തുകളാണ് ഉണ്ടായിരുന്നതെങ്കിൽ…

Read More

നിയമസഭാ തെരഞ്ഞെടുപ്പ്: പോളിംഗ് ബൂത്തുകളുടെ എണ്ണം വർധിപ്പിച്ചു; പോളിംഗ് സമയം ഒരു മണിക്കൂർ നീട്ടി

കേരളത്തിൽ ഏപ്രിൽ ആറിന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ അറിയിച്ചു. മെയ് രണ്ടിനാണ് വോട്ടെണ്ണൽ. കുഞ്ഞാലിക്കുട്ടി രാജിവെച്ചതോടെ ഒഴിവ് വന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ഇന്ന് മുതൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. കൊവിഡിന്റെ സാഹചര്യത്തിൽ കേരളത്തിൽ പോളിംഗ് ബൂത്തുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 21,498 ബൂത്തുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ 40, 771 പോളിംഗ് ബൂത്തുകളുണ്ടാകും പോളിംഗ് സമയം ഒരു മണിക്കൂർ…

Read More

സംസ്ഥാനത്ത് ഏപ്രിൽ ആറിന് തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ മെയ് 2ന്

കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ ആറിന് വോട്ടെടുപ്പ് നടക്കും. അതേസമയം മെയ് രണ്ടിനാണ് വോട്ടെടുപ്പ് ഫലം പുറത്തുവരിക. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു ഒറ്റഘട്ടമായാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുക. നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം തന്നെ മലപ്പുറം ലോക്‌സഭാ തെരഞ്ഞെടുപ്പും നടക്കും. കേരളത്തിലെ 140 മണ്ഡലങ്ങൾ അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ 824 അസംബ്ലി മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 18 കോടി 60 ലക്ഷം പേർ…

Read More