യുഡിഎഫ് സർവസജ്ജം; ഘടകകക്ഷികൾക്കുള്ള സീറ്റുകൾ ബുധനാഴ്ച പ്രഖ്യാപിക്കും: ചെന്നിത്തല

നിയമസഭാ തെരഞ്ഞെടുപ്പിന് യുഡിഎഫ് സർവ സജ്ജമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഞ്ച് വർഷത്തെ ജനദ്രോഹ, അഴിമതി ഭരണത്തിനെതിരെ കേരളം ഒറ്റക്കെട്ടായി അണിനിരക്കുമെന്ന് പൂർണവിശ്വാസമുണ്ട്. മുന്നണിയിലെ സീറ്റ് വിഭജന ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്

ഘടകകക്ഷികളുമായി കൂടിയാലോചന നടത്തി തിങ്കളാഴ്ചയോടെ ചർച്ചകൾ പൂർത്തിയാക്കും. ബുധനാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തിൽ ഘടകകക്ഷികൾക്കുള്ള സീറ്റുകൾ പ്രഖ്യാപിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. യുഡിഎഫ് പ്രകടന പത്രികക്കും ബുധനാഴ്ച അന്തിമ രൂപം നൽകും