സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന് നടക്കും. ഒറ്റഘട്ടമായാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുക. മെയ് രണ്ടിനാണ് വോട്ടെണ്ണൽ.
വിജ്ഞാപനം മാർച്ച് 12ന് പുറത്തിറങ്ങും. പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം മാർച്ച് 19നാണ്. സൂക്ഷ്മ പരിശോധന മാർച്ച് 20ന് നടക്കും. മാർച്ച് 22നാണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ഇന്ന് മുതൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. കൊവിഡിന്റെ സാഹചര്യത്തിൽ കേരളത്തിൽ പോളിംഗ് ബൂത്തുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 21,498 ബൂത്തുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ 40, 771 പോളിംഗ് ബൂത്തുകളുണ്ടാകും