കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം 4.30ന് തെരഞ്ഞെടുപ്പ് കമ്മീഷൻ മാധ്യമങ്ങളെ കാണും. കമ്മീഷന്റെ യോഗത്തിന് ശേഷമാണ് വാർത്താ സമ്മേളനം വിളിച്ചിരിക്കുന്നത്
കേരളം, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പുകൾ നടക്കുന്നത്. ഈ സംസ്ഥാനങ്ങളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു.
വിഷു, ഈസ്റ്റർ, തുടങ്ങിയ ആഘോഷാവസരങ്ങൾ കണക്കിലെടുത്ത് ഏപ്രിൽ 15ന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തണമെന്ന് സംസ്ഥാനത്തെ വിവിധ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ഏപ്രിൽ 30നകം തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കാൻ കമ്മീഷൻ ഉദ്ദേശിക്കുന്നത്.