സിഎജിക്കെതിരെ ഇന്ന് നിയമസഭയിൽ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും. കിഫ്ബിക്കെതിരായ റിപ്പോർട്ട് വഴി സിഎജി സംസ്ഥാന സർക്കാരിന് മേൽ അനാവശ്യമായി കടന്നുകയറുന്നുവെന്ന വിമർശനം ഉന്നയിക്കും. ചട്ടം 118 പ്രകാരമായിരിക്കും പ്രമേയം അവതരിപ്പിക്കുക
അതേസമയം പതിനാലാം നിയമസഭയുടെ അവസാന സമ്മേളനം ഇന്ന് സമാപിക്കും. ധന വിനിയോഗ ബില്ലും ശ്രീ നാരായണ ഓപൺ സർവകലാശാല ബിലും ഇന്ന് പാസാക്കും. ഇനി സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്
സംഭവബഹുലമായ സഭാ സമ്മേളനമാണ് കഴിഞ്ഞു പോകുന്നത്. ബജറ്റും, സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയവും സിഎജി റിപ്പോർട്ടിനെ ചൊല്ലിയുള്ള അടിയന്തര പ്രമേയവും പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കും എല്ലാം ഈ സഭാ കാലയളവിൽ കണ്ടിരുന്നു.