നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ഹൈക്കമാൻഡ് നിയോഗിച്ച അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള ഏകോപന സമിതി ഇന്ന് കേരളത്തിലെത്തും. ഇതോടെ ഇന്നും നാളെയുമായി കോൺഗ്രസിൽ നിർണായക ചർച്ചകളാണ് നടക്കാനിരിക്കുന്നത്.
പാർട്ടി നേതാക്കളുമായും ഘടകകക്ഷി നേതാക്കളുമായും ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള സംഘം ചർച്ച നടത്തും. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി നാളെ യോഗം ചേരും. നാളെ രാവിലെ ഗെഹ്ലോട്ട് സംസ്ഥാനത്തെ എംപിമാരുമായും എംഎൽഎമാരുമായും ചർച്ച നടത്തും. ഇതിന് ശേഷം കെപിസിസി ഭാരവാഹി യോഗം ചേരും
അതേസമയം കൊച്ചിയിൽ യുഡിഎഫ് ജില്ലാ നേതൃയോഗം ഇന്ന് ചേരും. കെ വി തോമസ് പാർട്ടി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് യോഗം ചേരുന്നത്. നാളെയാണ് കെ വി തോമസ് നിലപാട് വ്യക്തമാക്കാൻ വാർത്താ സമ്മേളനം വിളിച്ചിരിക്കുന്നത്.