മസിനഗുഡിയിൽ ടയറിൽ തീ കൊളുത്തി എറിഞ്ഞ് കാട്ടാനയെ കൊന്നു; രണ്ട് പേർ പിടിയിൽ

തമിഴ്നാട് മസിനഗുഡിയിൽ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനയെ തീകൊളുത്തി കൊന്നു. ടയറിനുള്ളിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി ആനയുടെ നേർക്ക് എറിയുകയായിരുന്നു. സംഭവത്തിൽ രണ്ട് പേരെ വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ നിലയിൽ കഴിഞ്ഞയാഴ്ചയാണ് ആനയെ വനംവകുപ്പ് കണ്ടെത്തിയത്. മസിനഗുഡി സിങ്കാര റോഡിൽ അവശ നിലയിലയിൽ കഴിയുകയായിരുന്നു ആന. ചെവിക്കു ചുറ്റും ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു. വന്യമൃഗങ്ങളുടെ ആക്രമത്തിൽ പരുക്കേറ്റതാണെന്നാണ് ആദ്യം കരുതിയിരുന്നത്. ആനയെ തീകൊളുത്തുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഏതാനും മാസങ്ങളായി മസിനഗുഡിയിലെ…

Read More

ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്; ബന്ധുക്കൾ റാഞ്ചിയിലേക്ക് തിരിച്ചു

കാലിത്തീറ്റ കുംഭകോണ കേസിൽ ജാർഖണ്ഡ് ജയിലിൽ കഴിയുന്ന ആർ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. റാഞ്ചിയിലെ റിംസ് ആശുപത്രിയിലാണ് ലാലു ഉള്ളത്. ലാലുവിന്റെ മകൾ മിസാ ഭാരതിയാണ് ആശുപത്രിയിൽ കൂടെയുള്ളത്. ഭാര്യ റാബ്രി ദേവിയും മകൻ തേജസ്വി യാദവും പട്‌നയിൽ നിന്ന് റാഞ്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. ലാലുവിന്റെ ശ്വാസകോശത്തിൽ അണുബാധയുണ്ട്. ആന്റിജൻ ടെസ്റ്റ് നെഗറ്റീവാണെന്നും ആർടിപിസിആർ ഫലം നാളെ ലഭിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Read More

6108 പേർ കൂടി കൊവിഡിൽ നിന്ന് മുക്തരായി; സംസ്ഥാനത്ത് ഇനി 70,395 പേർ ചികിത്സയിൽ

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6108 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 272, കൊല്ലം 290, പത്തനംതിട്ട 595, ആലപ്പുഴ 387, കോട്ടയം 900, ഇടുക്കി 452, എറണാകുളം 1005, തൃശൂർ 463, പാലക്കാട് 141, മലപ്പുറം 602, കോഴിക്കോട് 611, വയനാട് 163, കണ്ണൂർ 166, കാസർഗോഡ് 61 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 70,395 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,03,094 പേർ ഇതുവരെ കോവിഡിൽ…

Read More

വയനാട് ജില്ലയില്‍ 255 പേര്‍ക്ക് കൂടി കോവിഡ്; 163 പേര്‍ക്ക് രോഗമുക്തി ,എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (22.1.21) 255 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 163 പേര്‍ രോഗമുക്തി നേടി. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അതില്‍ 12 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 21374 ആയി. 17986 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 133 മരണം. നിലവില്‍ 3255 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2512 പേര്‍ വീടുകളിലാണ്…

Read More

അരുണാചലിലെ കടന്നുകയറ്റം; നിർമാണം തങ്ങളുടെ പ്രദേശത്തെന്ന് ചൈന

അരുണാചൽ പ്രദേശിൽ ഇന്ത്യൻ അധീനതയിലുള്ള സ്ഥലം കയ്യേറി ഗ്രാമം നിർമിച്ചതായുള്ള വാർത്ത നിഷേധിച്ച് ചൈന. തങ്ങളുടെ അധീനതയുള്ള പ്രദേശത്താണ് നിർമാണം നടന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പറയുന്നു. ഇത് തങ്ങളുടെ പരമാധികാരത്തിന്റെ കാര്യമാണെന്നും വിദേശകാര്യ വക്താവ് ഹ്വാ ചൂൻയാംഗ് പറഞ്ഞു അരുണാചൽ പ്രദേശിനെ ദക്ഷിണ ടിബറ്റിന്റെ ഭാഗമായാണ് ചൈന കാണുന്നത്. എന്നാൽ രാജ്യത്തിന്റെ അഭിവാജ്യഘടകമായാണ് അരുണാചലിനെ ഇന്ത്യ കാണുന്നത്. ഇന്ത്യയുടെ ഭാഗത്ത് നാലര കിലോമീറ്ററിൽ 101 വീടുകൾ സഹിതമാണ് ചൈന ഗ്രാമം നിർമിച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തിരുന്നു….

Read More

സംസ്ഥാനത്ത് പുതുതായി നാല് ഹോട്ട് സ്‌പോട്ടുകൾ; മൂന്ന് പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ ഇളമാട് (കണ്ടൈൻമെന്റ് സബ് വാർഡ് 6, 7, 8), മൈനാഗപ്പള്ളി (സബ് വാർഡ് 3), തൃശൂർ ജില്ലയിലെ വലപ്പാട് (11), പുതൂർ (സബ് വാർഡ് 19) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. ഇതോടെ നിലവിൽ ആകെ 407 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read More

തിരുവല്ലയിൽ കെ എസ് ആർ ടി സി ബസ് കടയിലേക്ക് പാഞ്ഞുകയറി; രണ്ട് പേർ മരിച്ചു, 18 പേർക്ക് പരുക്ക്

തിരുവല്ല പെരുന്തുരുത്തിയിൽ കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി രണ്ട് പേർ മരിച്ചു. യാത്രക്കാരായ ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. അപകടത്തിൽ പതിനെട്ട് പേർക്ക് പരുക്കേറ്റു വെള്ളിയാഴ്ച വൈകുന്നരമാണ് സംഭവം. നിയന്ത്രണം വിട്ട ബസ് ഇരുചക്ര വാഹനത്തെ ഇടിച്ച ശേഷം കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ചങ്ങനാശ്ശേരിയിൽ നിന്ന് തിരുവല്ലയിലേക്ക് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ടവരെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് ആശുപത്രികളിലെത്തിച്ചത്.

Read More

മേഘാലയയിൽ അനധികൃത ഖനിക്കുള്ളിൽ കുടുങ്ങി ആറ് കുടിയേറ്റ തൊഴിലാളികൾ മരിച്ചു

മേഘാലയയിലെ ജയന്തിയ ഹിൽസ് വനത്തിൽ അനധികൃത ഖനിയിൽ കുടുങ്ങി ആറ് കുടിയേറ്റ തൊഴിലാളികൾ മരിച്ചു. അസമിൽ നിന്നുള്ള തൊഴിലാളികളാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മരിച്ച ആറ് പേരുടെയും മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. 2018ൽ അനധികൃതമായി പ്രവർത്തിച്ച ഖനി തകർന്ന് 15 പേർ മരിച്ചതും ഇതേ പ്രദേശത്ത് തന്നെയാണ്‌

Read More

മേഘാലയയിൽ അനധികൃത ഖനിക്കുള്ളിൽ കുടുങ്ങി ആറ് കുടിയേറ്റ തൊഴിലാളികൾ മരിച്ചു

മേഘാലയയിലെ ജയന്തിയ ഹിൽസ് വനത്തിൽ അനധികൃത ഖനിയിൽ കുടുങ്ങി ആറ് കുടിയേറ്റ തൊഴിലാളികൾ മരിച്ചു. അസമിൽ നിന്നുള്ള തൊഴിലാളികളാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മരിച്ച ആറ് പേരുടെയും മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. 2018ൽ അനധികൃതമായി പ്രവർത്തിച്ച ഖനി തകർന്ന് 15 പേർ മരിച്ചതും ഇതേ പ്രദേശത്ത് തന്നെയാണ്‌

Read More

സംസ്ഥാനത്ത് ഇന്ന് 6753 പേർക്ക് കൊവിഡ്, 19 മരണം; 6108 പേർക്ക് രോഗമുക്തി

ഇന്ന് 6753 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624, മലപ്പുറം 582, കോട്ടയം 581, കൊല്ലം 573, തൃശൂർ 547, തിരുവനന്തപുരം 515, ആലപ്പുഴ 409, കണ്ണൂർ 312, പാലക്കാട് 284, വയനാട് 255, ഇടുക്കി 246, കാസർഗോഡ് 67 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ഒരാൾക്ക് ജനിതക വകഭേദം വന്ന വൈറസ് സ്ഥീരികരിച്ചു. കണ്ണൂർ സ്വദേശിയ്ക്കാണ് (34) ജനിതക വകഭേദം വന്ന വൈറസ്…

Read More