കാലിത്തീറ്റ കുംഭകോണ കേസിൽ ജാർഖണ്ഡ് ജയിലിൽ കഴിയുന്ന ആർ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. റാഞ്ചിയിലെ റിംസ് ആശുപത്രിയിലാണ് ലാലു ഉള്ളത്.
ലാലുവിന്റെ മകൾ മിസാ ഭാരതിയാണ് ആശുപത്രിയിൽ കൂടെയുള്ളത്. ഭാര്യ റാബ്രി ദേവിയും മകൻ തേജസ്വി യാദവും പട്‌നയിൽ നിന്ന് റാഞ്ചിയിലേക്ക് തിരിച്ചിട്ടുണ്ട്.
ലാലുവിന്റെ ശ്വാസകോശത്തിൽ അണുബാധയുണ്ട്. ആന്റിജൻ ടെസ്റ്റ് നെഗറ്റീവാണെന്നും ആർടിപിസിആർ ഫലം നാളെ ലഭിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.