പതിനാലാം കേരള നിയമസഭയുടെ 22ാം സമ്മേളനത്തിന് ഇന്ന് തുടക്കം. ബജറ്റ് സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. രാവിലെ 9 മണിക്ക് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കും.
ജനുവരി 15നാണ് ബജറ്റ് അവതരണം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ജനപ്രിയമായ പല പ്രഖ്യാപനങ്ങളും ഗവർണറുടെ പ്രസംഗത്തിലുണ്ടാകും. കാർഷിക നിയമഭേദഗതിയെ വിമർശിക്കുന്ന ഭാഗവും നയപ്രഖ്യാപന പ്രസംഗത്തിലുണ്ട്. അതേസമയം ഗവർണർ ഇതിൽ തിരുത്തൽ ആവശ്യപ്പെട്ടിട്ടില്ല
സഭയിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് എട്ടരക്ക് ചേരുന്ന യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനമെടുക്കും. സ്പീക്കറെ നീക്കണമെന്ന് പ്രതിപക്ഷം നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഇത് ചർച്ചക്കെടുക്കുമെന്ന് സ്പീക്കർ അറിയിച്ചിട്ടുണ്ട്.