സ്പീക്കറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം വീണ്ടും നോട്ടീസ് നൽകി

സ്പീക്കർ പി ശ്രീരാമകൃഷ്ണനെ തൽസ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം വീണ്ടും നോട്ടീസ് നൽകി. നിയമസഭയുടെ ബജറ്റ് സമ്മേളനം എട്ടാം തീയതി ആരംഭിക്കാനിരിക്കെയാണ് പ്രതിപക്ഷത്തിന്റെ നടപടി

സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. എം ഉമ്മർ എംഎൽഎയാണ് നോട്ടീസ് നൽകിയത്. നേരത്തെയും ഇതേ ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. അന്ന് സർക്കാരിനെതിരായ അവിശ്വാസത്തിന്റെ ഭാഗമായാണ് ആവശ്യമുന്നയിച്ചത്.