മുഖത്തിന്റെ മൊത്തം സൗന്ദര്യത്തെയും ആത്മ വിശ്വാസത്തെയും കെടുത്തുന്ന മുഖക്കുരു എളുപ്പത്തില്‍ അകറ്റാം; രണ്ടാഴ്ചത്തെ ഉപയോഗം

മുഖക്കുരു കൈകാര്യം ചെയ്യാന്‍ പ്രയാസമാണ്. അഴുക്കും എണ്ണയും അടിഞ്ഞുകൂടുന്നത് മൂലം അടഞ്ഞുപോയ ചര്‍മ്മ സുഷിരങ്ങളുടെയും രോമകൂപങ്ങളുടെയും ഫലമായി സംഭവിക്കുന്ന ചര്‍മ്മ അവസ്ഥയാണ് മുഖക്കുരു. ഇത് മുഖത്ത് പാടുകള്‍ തീര്‍ക്കുകയും നിങ്ങളുടെ മുഖത്തിന്റെ മൊത്തം സൗന്ദര്യത്തെ കെടുത്തുകയും ചെയ്യുന്നു. വൈറ്റ്‌ഹെഡ്‌സ്, ബ്ലാക്ക്‌ഹെഡ്‌സ് മുതലായവയ്ക്കും മുഖക്കുരു കാരണമാകുന്നു. ബാക്ടീരിയ അണുബാധയും ആന്‍ഡ്രോജന്‍ ഹോര്‍മോണിന്റെ അമിത പ്രവര്‍ത്തനവും മൂലവും നിങ്ങളില്‍ മുഖക്കുരു ഉണ്ടാകാം. ഈ ചര്‍മ്മപ്രശ്‌നത്തില്‍ നിന്ന് മുക്തി നേടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് മുള്‍ട്ടാനി മിട്ടി ഉപയോഗിക്കാം. മഗ്‌നീഷ്യം ക്ലോറൈഡ്…

Read More

വയനാട്ടിൽ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തവിഞ്ഞാല്‍  കണ്ണോത്തുമല പുതുപുരക്കല്‍ പ്രഭാകരന്റെ മകന്‍ പ്രവീണ്‍(24) നെയാണ് തൂങ്ങി മരിച്ച നിലയിൽ. തലപ്പുഴ 43ന് സമീപം തേയിലത്തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചമുതല്‍ പ്രവീണിനെ കാണ്മാനില്ലെന്ന് അറിയിച്ച് ബന്ധുക്കള്‍ തലപ്പുഴ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് വൈകുന്നേരം പണി കഴിഞ്ഞ് വരികയായിരുന്ന പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. തലപ്പുഴ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. അമ്മ:ദേവി,സഹോദരി:രേഷ്മ

Read More

ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസ് കേരളത്തിലും; 6 പേർക്ക് രോഗം സ്ഥിരീകരിച്ചു

യുകെയിൽ ജനിതകമാറ്റം വന്ന കൊറോണ വൈറസ് കേരളത്തിലും സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കേരളത്തിലെത്തിയ ആറ്‍ പേർക്കാണ് ജനിതകമാറ്റം വന്ന കൊറോണ വൈറസ് സ്ഥിരീകരിച്ചത്. കോഴിക്കോട് –2, ആലപ്പുഴ– 2, േകാട്ടയം –1, കണ്ണൂർ–1 എന്നിങ്ങനെയാണ് രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇവരുമായി സമ്പർ‌ക്കത്തിൽ ഏർപ്പെട്ടവരുണ്ടെങ്കിൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും മന്ത്രി പറഞ്ഞു. തീവ്രവ്യാപന ശേഷിയുളള്ളതാണ് പുതിയ വൈറസ്. കഴിഞ്ഞ ദിവസങ്ങളിൽ യുകെയിൽനിന്ന് തിരിച്ചെത്തിയവർ കൃത്യമായി ആരോഗ്യവകുപ്പിനെ അറിയിക്കണം. വിമാനത്താവളങ്ങളിലെ നിരീക്ഷണം കൂടുതൽ ശക്തിപ്പെടുത്തും. ആശങ്ക വേണ്ട, പക്ഷേ ജാഗ്രത…

Read More

മകനെ പീഡിപ്പിച്ചെന്ന് പരാതി; അമ്മ പോക്‌സോ കേസിൽ അറസ്റ്റിൽ

മകനെ പീഡിപ്പിച്ച കേസിൽ അമ്മയെ പോക്സോ പ്രകാരം അറസ്റ്റു ചെയ്തു. വക്കം സ്വദേശിയായ യുവതിയാണ് അറസ്റ്റിലായത്. കുട്ടിയുടെ അച്ഛൻ ചൈൽഡ് ലൈനിൽ പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റിൽ. പതിനാലുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കടയ്ക്കാവൂർ പൊലീസാണ് അറസ്റ്റ് നടത്തിയത്. ഇവർ ഇപ്പോൾ റിമാന്റിലാണ്. പോക്‌സോ കേസിൽ പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ അമ്മ തന്നെ അറസ്റ്റിലാകുന്നത് സംസ്ഥാനത്ത് ആദ്യമായാണ്.

Read More

തൃക്കൈപ്പറ്റ പരൂര്‍കുന്ന് ആദിവാസി ഭവന പദ്ധതി: മാര്‍ച്ച് ആദ്യവാരം താക്കോല്‍ കൈമാറും

തൃക്കൈപ്പറ്റ പരൂര്‍കുന്ന് ആദിവാസി ഭവന പദ്ധതി: 114 ഗുണഭോക്താക്കള്‍ക്ക് മാര്‍ച്ച് ആദ്യവാരം താക്കോല്‍ കൈമാറും കാരാപ്പുഴയുടെ തീരത്ത് പ്രകൃതിരമണീയമായ പുറ്റാട് പരൂര്‍കുന്നില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന വിപുലമായ ആദിവാസി ഭവന പദ്ധതി രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ കൈമാറും. സ്വന്തമായി വീടും സ്ഥലവുമില്ലാത്ത 114 ആദിവാസി കുടുംബങ്ങള്‍ക്കാണ് മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ പുറ്റാട് പരൂര്‍കുന്നില്‍ മാതൃകാ പാര്‍പ്പിട സൗകര്യമൊരുങ്ങുന്നത്. കാരാപ്പുഴ പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ പ്രദേശങ്ങളിലേക്ക് സ്ഥലംമാറി താമസിക്കേണ്ടി വന്നവരെ ഒരു പ്രദേശത്ത് ഒരുമിപ്പിക്കുന്ന പദ്ധതി കൂടിയാണിത്….

Read More

നടിയെ ആക്രമിച്ച കേസിൽ വി എൻ അനിൽകുമാറിനെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു

നടിയെ ആക്രമിച്ച കേസിൽ അഡ്വ. വി എൻ അനിൽകുമാറിനെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു. സിബിഐ മുൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായിരുന്നു അനിൽകുമാർ. എ സുരേശൻ രാജിവെച്ച ഒഴിവിലാണ് വി എൻ അനിൽകുമാറിനെ നിയമിച്ചത്. പുതിയ പ്രോസിക്യൂട്ടറെ കണ്ടെത്തുന്നതിനായി അഭിഭാഷകരുടെ പാനൽ തയ്യാറാക്കി ആഭ്യന്തര വകുപ്പിന് നൽകിയിരുന്നു Iവിചാരണ കോടതി ജഡ്ജിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് സുരേശൻ രാജിവെച്ചത്. വി എൻ അനിൽകുമാർ കേസ് ഏറ്റെടുത്ത ശേഷമേ ഇനി വിചാരണ പുനരാരംഭിക്കു

Read More

യുകെയിൽ നിന്ന് സംസ്ഥാനത്തേക്ക് വന്ന രണ്ട് പേർക്ക് കൂടി കൊവിഡ്; ജനിതക വകഭേദം കണ്ടെത്താനായില്ല

യു.കെ.യിൽ നിന്നും വന്ന 2 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 39 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകൾ തുടർപരിശോധനക്കായി എൻഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതിൽ 12 പേരുടെ ഫലം വന്നു. അതിൽ ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്താനായിട്ടില്ല. സംസ്ഥാനത്ത് ഇന്ന് ആകെ 3021 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാഴിക്കോട് 481, മലപ്പുറം 406, എറണാകുളം 382, തൃശൂർ 281, കോട്ടയം 263, ആലപ്പുഴ…

Read More

എടക്കല്‍ ഗുഹ: വിദഗ്ധ സമിതി രൂപീകരിച്ചു നാലുമാസം കഴിഞ്ഞിട്ടും പഠനം തുടങ്ങിയില്ല

കല്‍പറ്റ-വയനാട്ടിലെ അമ്പുകുത്തി മലനിരകളിലുള്ള എടക്കല്‍ ഗുഹയുടെ  അവസ്ഥയെക്കുറിച്ചുള്ള പഠനം സര്‍ക്കാര്‍ വിദഗ്ധ സമിതി രൂപീകരിച്ചു നാലുമാസം കഴിഞ്ഞിട്ടും തുടങ്ങിയില്ല. പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതു സംബന്ധിച്ചു വിദഗ്ധ സമിതി അംഗങ്ങള്‍ക്കു ഇതേവരെ സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചില്ലെന്നാണ് അറിയുന്നത്. വിദഗ്ധ സമിതി രൂപീകരിച്ചു സര്‍ക്കാര്‍ ഉത്തരവായിട്ടും പഠനം വൈകുന്നതില്‍  പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും ചരിത്ര തത്പരര്‍ക്കുമിടയില്‍ അമര്‍ഷം നുരയുകയാണ്. പഠനം ആരംഭിക്കുന്നതില്‍ വിദഗ്ധ സമിതിക്കു നിര്‍ദേശം നല്‍കുന്നതില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്നതു ദൗര്‍ഭാഗ്യകരമാണെന്നു വയനാട് പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി…

Read More

സാമ്പത്തിക സെന്‍സസുമായി പൊതുജനങ്ങള്‍ സഹകരിക്കണം

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശ പ്രകാരം ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെയും നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെയും സഹകരണത്തോടെ കോമണ്‍ സര്‍വീസ് സെന്റററുകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഏഴാമത് സാമ്പത്തിക സെന്‍സസുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും വിവരശേഖരണത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ജില്ലയില്‍ 2020 ജനുവരിയില്‍ ആരംഭിച്ച്  കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ നിര്‍ത്തി വെച്ചിരുന്ന ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിട്ടുണ്ട്.. ജില്ലാ കളക്ടര്‍ ചെയര്‍മാനായും സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ മെമ്പര്‍ സെക്രട്ടറിയുമായുളള ജില്ലാ…

Read More

വയനാട് ജില്ലയില്‍ 79 പേര്‍ക്ക് കൂടി കോവിഡ് ;84 പേര്‍ക്ക് രോഗമുക്തി,76 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (4.1.21) 79 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 84 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 76 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 17528 ആയി. 15069 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 105 മരണം. നിലവില്‍ 2354…

Read More