മകനെ പീഡിപ്പിച്ച കേസിൽ അമ്മയെ പോക്സോ പ്രകാരം അറസ്റ്റു ചെയ്തു. വക്കം സ്വദേശിയായ യുവതിയാണ് അറസ്റ്റിലായത്. കുട്ടിയുടെ അച്ഛൻ ചൈൽഡ് ലൈനിൽ പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റിൽ.
പതിനാലുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കടയ്ക്കാവൂർ പൊലീസാണ് അറസ്റ്റ് നടത്തിയത്. ഇവർ ഇപ്പോൾ റിമാന്റിലാണ്. പോക്‌സോ കേസിൽ പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ അമ്മ തന്നെ അറസ്റ്റിലാകുന്നത് സംസ്ഥാനത്ത് ആദ്യമായാണ്.