കണ്ണൂർ കുടിയാൻമലയിൽ 12കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റി. ആക്കാട്ട് ജോസ് എന്നയാളാണ് പിടിയിലായത്. പരാതി നൽകി ഒരു മാസത്തിന് ശേഷമാണ് ജോസിനെ പിടികൂടുന്നത്
പ്രതിക്കായി പോലീസ് ഒത്തുകളിക്കുന്നുവെന്ന് ആരോപിച്ച് കുട്ടിയുടെ അമ്മ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. നവംബർ 19നാണ് ആക്കാട്ട് ജോസിനെതിരെ കുടുംബം പരാതി നൽകുന്നത്. ടാപ്പിംഗ് തൊഴിലാളികളായ മാതാപിതാക്കൾ പുലർച്ചെ ജോലിക്ക് പോയ സമയത്ത് ജോസ് വീട്ടിൽ അതിക്രമിച്ച് കയറി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയിരുന്നു. പരിശോധനയിൽ കുട്ടി ബലാത്സംഗത്തിന് ഇരയായെന്നും വ്യക്തമായിരുന്നു.