കൊവിഡ് 19: ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് സംസ്ഥാനങ്ങള്‍
ന്യൂഡല്‍ഹി: കൊവിഡ് വൈറസ് ഉയര്‍ത്തുന്ന പുതിയ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ പുതുവല്‍സരാഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങങ്ങള്‍ പ്രഖ്യാപിച്ചു. ന്യൂഇയര്‍ ദിനത്തില്‍ ആളുകള്‍ വ്യാപകമായ രീതിയില്‍ ഒത്തുകൂടാനിടയുണ്ടെന്ന വിലയിരുത്തലിന്റെ പുറത്താണ് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,732 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,01,87,850 ആയി. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 2,78,690 പേരാണ് ചികില്‍സയില്‍ തുടരുന്നത്. 97,61,538 പേര്‍ രോഗം മാറി ആശുപത്രി വിട്ടു. രോഗമുക്തരുടെ എണ്ണം…