തേങ്കുറിശ്ശി ദുരഭിമാന കൊലയിൽ തെളിവെടുപ്പ് പൂർത്തിയായി. അനീഷിനെ കൊല്ലാൻ ഉപയോഗിച്ച ആയുധങ്ങളും കൊലപാതക സമയത്ത് പ്രതികൾ ഉപയോഗിച്ച വസ്ത്രങ്ങളും കസ്റ്റഡിയിലെടുത്ത.
രാവിലെ പത്തരയോടെയാണ് പ്രതികളായ സുരേഷ്, പ്രഭുകുമാർ എന്നിവരുമായി കൊലപാതകം നടന്ന മാനം കുളമ്പ് കവലയിൽ തെളിവെടുപ്പ് നടത്തിയത് ഒന്നാം പ്രതി സുരേഷിന്റെ വീട്ടിൽ നിന്നാണ് കൊലക്ക് ഉപയോഗിച്ച കത്തി കണ്ടെത്തിയത്. സംഭവ സമയത്ത് സുരേഷ് ധരിച്ച വസ്ത്രങ്ങളും കണ്ടെടുത്തു.
രണ്ടാം പ്രതി പ്രഭുകുമാറിന്റെ വീട്ടിൽ നിന്ന് ഇരുമ്പ് വടിയും വസ്ത്രങ്ങളും കണ്ടെത്തി. തെളിവെടുപ്പിന് പ്രതികളെ എത്തിക്കുന്നത് അറിഞ്ഞ് നാട്ടുകാർ തടിച്ചുകൂടിയിരുന്നു. ഹരിതയെ അനീഷ് വിവാഹം ചെയ്ത വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയതെന്ന് പ്രതികൾ മൊഴി നൽകി.