വയനാട് ജില്ലയില്‍ ഇന്ന് 231 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 162 പേര്‍ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 229 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നും എത്തിയ 2 പേർക്കും രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 16123 ആയി. 13607 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 100 മരണം. നിലവില്‍ 2416 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1566 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
പനമരം സ്വദേശികളായ 25 പേർ,
മേപ്പാടി 24, എടവക, വെള്ളമുണ്ട
22 പേർ വീതം, കൽപ്പറ്റ 17, അമ്പലവയൽ,മാനന്തവാടി 16 പേർ വീതം, ബത്തേരി 14, മുട്ടിൽ 13, മീനങ്ങാടി, പൊഴുതന 12 പേർ വീതം, വൈത്തിരി 7, കണിയാമ്പറ്റ, നെന്മേനി 6 പേർ വീതം, നൂൽപ്പുഴ 5, കോട്ടത്തറ 4, പുൽപള്ളി 3,പൂതാടി, പടിഞ്ഞാറത്തറ 2 പേർ വീതം,
വെങ്ങപ്പള്ളി 1 എന്നിങ്ങനെയാണ്
സമ്പർക്കത്തിലൂടെ രോഗ ബാധിതരായത് . ബാംഗ്ലൂരിൽ നിന്നും വന്ന മുള്ളൻകൊല്ലി സ്വദേശി, ചെന്നൈ യിൽ നിന്നും വന്ന കണിയാമ്പറ്റ സ്വദേശി എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.
*162 പേര്‍ക്ക് രോഗമുക്തി*
മേപ്പാടി സ്വദേശികൾ 18, മാനന്തവാടി 7, മീനങ്ങാടി 6,കണിയാമ്പറ്റ, മുട്ടിൽ 5 പേർ വീതം, കൽപ്പറ്റ 4,ബത്തേരി, വെള്ളമുണ്ട,പടിഞ്ഞാറത്തറ ,
വെങ്ങപ്പള്ളി 3 പേർ വീതം,
കോട്ടത്തറ, പുൽപ്പള്ളി,
പൊഴുതന, എടവക 2 പേർ വീതം,
നെന്മേനി, തവിഞ്ഞാൽ, മൂപ്പൈനാട്,
പൂതാടി, തിരുനെല്ലി, വൈത്തിരി സ്വദേശികളായ ഓരോരുത്തരും
2 കർണാടക സ്വദേശികളും ഒരു
കോഴിക്കോട് സ്വദേശിയും വീടുകളിൽ ചികിത്സയിലുള്ള 88 പേരുമാണ് രോഗ മുക്തി നേടിയത് .
*680 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (27.12) പുതുതായി നിരീക്ഷണത്തിലായത് 680 പേരാണ്. 716 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 9557 പേര്‍. ഇന്ന് വന്ന 51 പേര്‍ ഉള്‍പ്പെടെ 598 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1701 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 205256 സാമ്പിളുകളില്‍ 204441 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 188318 നെഗറ്റീവും 16123 പോസിറ്റീവുമാണ്.