വയനാട് ‍ജില്ലയിൽ 260 പേര്‍ക്ക് കൂടി കോവിഡ്;152 പേര്‍ക്ക് രോഗമുക്തി ,258 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (23.12.20) 260 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 152 പേര്‍ രോഗമുക്തി നേടി. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 258 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 15400 ആയി. 12961 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 98 മരണം. നിലവില്‍ 2341 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1498 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
മാനന്തവാടി സ്വദേശികളായ 30 പേര്‍, പനമരം 28 പേര്‍, മീനങ്ങാടി 26 പേര്‍, നെന്മേനി 23 പേര്‍, പടിഞ്ഞാറത്തറ 21 പേര്‍, കല്‍പ്പറ്റ, മേപ്പാടി 19 പേര്‍ വീതം, നൂല്‍പ്പുഴ 13 പേര്‍, ബത്തേരി 12 പേര്‍, പൊഴുതന 11 പേര്‍, കണിയാമ്പറ്റ 8 പേര്‍, പുല്‍പ്പള്ളി 7 പേര്‍, മുള്ളന്‍കൊല്ലി, വെങ്ങപ്പള്ളി 6 പേര്‍ വീതം, മുട്ടില്‍ 5 പേര്‍, പൂതാടി, വൈത്തിരി 4 പേര്‍ വീതം, തിരുനെല്ലി 3 പേര്‍, അമ്പലവയല്‍, കോട്ടത്തറ, തൊണ്ടര്‍നാട്, തവിഞ്ഞാല്‍, വെള്ളമുണ്ട 2 പേര്‍ വീതം, മൂപ്പൈനാട്, തരിയോട്, എടവക സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. കര്‍ണാടകയില്‍ നിന്ന് വന്ന വെള്ളമുണ്ട, മീനങ്ങാടി സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു.

152 പേര്‍ക്ക് രോഗമുക്തി
കണിയാമ്പറ്റ 18 പേര്‍, മാനന്തവാടി 14 പേര്‍, പടിഞ്ഞാറത്തറ 12 പേര്‍, നെന്മേനി, മേപ്പാടി 10 പേര്‍ വീതം, എടവക, മീനങ്ങാടി 6 പേര്‍ വീതം, ബത്തേരി 5 പേര്‍ വീതം, പുല്‍പ്പള്ളി 4 പേര്‍, അമ്പലവയല്‍, പൊഴുതന, പനമരം 3 പേര്‍ വീതം, മുട്ടില്‍, നൂല്‍പ്പുഴ, വെള്ളമുണ്ട, കോട്ടത്തറ, തരിയോട്, തവിഞ്ഞാല്‍, മുള്ളന്‍കൊല്ലി 2 പേര്‍ വീതം, കല്‍പ്പറ്റ, പൂതാടി, തിരുനെല്ലി, മൂപ്പൈനാട് സ്വദേശികളായ ഓരോരുത്തരും 2 മലപ്പുറം സ്വദേശികളും ഒരു കോഴിക്കോട് സ്വദേശിയും വീടുകളില്‍ ചികിത്സയിലായിരുന്ന 37 പേരുമാണ് രോഗമുക്തരായത്.
.
596 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (23.12) പുതുതായി നിരീക്ഷണത്തിലായത് 596 പേരാണ്. 1150 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 9760 പേര്‍. ഇന്ന് വന്ന 115 പേര്‍ ഉള്‍പ്പെടെ 725 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1924 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 200168 സാമ്പിളുകളില്‍ 20054 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 184654 നെഗറ്റീവും 15400 പോസിറ്റീവുമാണ്.