വയനാട് ജില്ലയില്‍ ഇന്ന് (09.10.20) 127 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. 152 പേര് രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയതാണ്. നാല് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 119 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4645 ആയി. 3537 പേര് ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 24 പേര് മരണപ്പെട്ടു. നിലവില്‍ 1084 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 255 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 36 പേര് ഇതര ജില്ലകളില്‍ ചികിത്സയിലാണ്.
സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍:
കണിയാമ്പറ്റ സ്വദേശികള്‍ 16, അമ്പലവയല്‍ സ്വദേശികള്‍ 14, പുല്‍പ്പള്ളി സ്വദേശികള്‍ 12 പേര്, മാനന്തവാടി, ബത്തേരി, സ്വദേശികളായ 10 പേര് വീതം, നെന്മേനി സ്വദേശികള്‍ 8, തൊണ്ടര്‍നാട്, നൂല്‍പ്പുഴ സ്വദേശികളായ 6 പേര് വീതം, കല്‍പ്പറ്റ, മീനങ്ങാടി, പനമരം, മേപ്പാടി, പൂതാടി, വൈത്തിരി സ്വദേശികളായ 4 പേര് വീതം, വെള്ളമുണ്ട, തവിഞ്ഞാല്‍ സ്വദേശികളായ 3 പേര് വീതം, മുള്ളന്‍കൊല്ലി സ്വദേശികള്‍ 2, തിരുനെല്ലി, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ, എടവക, മുട്ടില്‍ സ്വദേശികളായ ഓരോരുത്തര് എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി രോഗബാധിതരായവര്‍:
സെപ്റ്റംബര്‍ 17 ന് ബംഗാളില്‍ നിന്ന് വന്ന മാനന്തവാടി സ്വദേശി, ഒക്ടോബര്‍ 5 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന മീനങ്ങാടി, മേപ്പാടി സ്വദേശികള്‍, ഒക്ടോബര്‍ 7ന് ആന്ധ്രപ്രദേശില്‍ നിന്ന് വന്ന മേപ്പാടി സ്വദേശി, ഒക്ടോബര്‍ നാലിന് കര്‍ണാടകയില്‍ നിന്ന് വന്ന മുള്ളന്‍കൊല്ലി സ്വദേശി, സെപ്റ്റംബര്‍ 30ന് കര്‍ണാടകയില്‍ നിന്ന് വന്ന മുള്ളന്‍കൊല്ലി സ്വദേശി, ഒക്ടോബര്‍ 7 ന് ആന്ധ്രപ്രദേശില്‍ നിന്ന് വന്ന നൂല്‍പ്പുഴ സ്വദേശി, സെപ്തംബര്‍ 27 ന് ജമ്മു കാശ്മീരില്‍ നിന്ന് വന്ന തവിഞ്ഞാല്‍ സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് രോഗം ബാധിച്ചവര്‍.
152 പേര്‍ക്ക് രോഗമുക്തി
മീനങ്ങാടി സ്വദേശികള്‍ 17, ബത്തേരി, കല്‍പ്പറ്റ സ്വദേശികളായ 10 പേര് വീതം, പനമരം സ്വദേശികള്‍ 9, തവിഞ്ഞാല്‍ സ്വദേശികള്‍ 8, പടിഞ്ഞാറത്തറ സ്വദേശികള്‍ 7, മുട്ടില്‍, മീനങ്ങാടി സ്വദേശികളായ 6 പേര് വീതം, കണിയാമ്പറ്റ, മേപ്പാടി സ്വദേശികളായ 5 പേര് വീതം, പൊഴുതന, എടവക, മൂപ്പൈനാട് സ്വദേശികളായ 4 പേര് വീതം, കോട്ടത്തറ സ്വദേശികള്‍ 3, പുല്‍പ്പള്ളി, വെള്ളമുണ്ട സ്വദേശികളായ 2 പേര് വീതം, അമ്പലവയല്‍, തരിയോട്, തൊണ്ടര്‍നാട്, നൂല്‍പ്പുഴ, പൂതാടി സ്വദേശികളായ ഓരോരുത്തര്, കണ്ണൂര്‍, കോഴിക്കോട്, തമിഴ്നാട് സ്വദേശികളായ ഓരോരുത്തര്, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 42 പേര് എന്നിവരാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
380 പേര് പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (09.10) പുതുതായി നിരീക്ഷണ ത്തിലായത് 380 പേരാണ്. 295 പേര് നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 4129 പേര്. ഇന്ന് വന്ന 128 പേര് ഉള്‍പ്പെടെ 804 പേര് ആശുപത്രിയില്‍ നിരീക്ഷണ ത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1301 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 104781 സാമ്പിളുകളില്‍ 100114 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 95469 നെഗറ്റീവും 4645 പോസിറ്റീവുമാണ്.