ജവാന്മാർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചത്തീസ്ഗഢിലെ ബസ്തറിൽ എത്തി. മാവോയിസത്തെ തുരത്തിയ ശേഷമുള്ള ബസ്തറിലെ ആദ്യ ദീപാവലി എന്ന് പ്രധാനമന്ത്രി. ബസ്തർ ഇന്ന് വികസനത്തിൻ്റെ പാതയിലാണ്. മാവോയിസ്റ്റ് ഭീകരതയെ തുരത്താൻ മുൻ സർക്കാരുകൾ ഒന്നും ചെയ്തില്ലെന്ന് അദേഹം കുറ്റപ്പെടുത്തി. മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റിൽ പങ്കെടുത്ത ജവാൻമാർക്ക് ഒപ്പമാണ് പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം.
ബസ്തർ വർഷങ്ങളോളം മാവോയിസ്റ്റ് ഭീകരത നേരിട്ടുവെന്നും ഇന്ത്യൻ സേന ധീരമായി മാവോയിസത്തിനെതിരെ പോരാടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ബസ്തർ മാവോയിസ്റ്റ് മുക്തമെന്ന് ഉറപ്പാക്കി. CRPF, CoBRA, BSF, ITBP, DRG സംഘങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സുരക്ഷാ സേനാംഗങ്ങൾ എല്ലാം തന്റെ കുടുംബമാണ്. ജവാൻമാർക്ക് ഒപ്പം ദീപാവലി ആഘോഷിക്കുന്നത് തനിക്ക് പ്രിയപ്പെട്ടതെന്ന് പ്രധാനമന്ത്രി. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഒരു സിആർപിഎഫ് ജവാന് പോലും ഡ്യൂട്ടിക്കിടയിൽ മരണം സംഭവിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
2014-ൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റതുമുതൽ നരേന്ദ്ര മോദി ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ ദീപാവലി ആഘോഷിച്ചിട്ടില്ല. കഴിഞ്ഞദിവസം ഇന്ത്യ-ചൈന അതിർത്തിയിലെ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതിനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കിഴക്കൻ സിക്കിമിലെ ഷെരാതാംഗിലെത്തിയിരുന്നു.






