ചലച്ചിത്ര സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു

കൊച്ചി: സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു. കോയമ്പത്തൂരില്‍ ചികിത്സയിലായിരുന്ന ഷാനവാസിനെ ബുധാനാഴ്ച രാത്രിയാണ് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെത്തിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. 10.20 നാണ് അന്ത്യം സംഭവിച്ചത്. സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് കോയമ്ബത്തൂര്‍ കെ.ജി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച ഷാനവാസ് വെന്റിലേറ്ററിലായിരുന്നു. സംവിധായകന്‍, തിരക്കഥാകൃത്ത് എന്നതിന് പുറമെ മികച്ച എഡിറ്റര്‍ കൂടിയായിരുന്നു ഷാനവാസ്. 2015ല്‍ കരി എന്ന ചിത്രം സംവിധാനം ചെയ്തു….

Read More

മാത്യുവും മേരിയും ഇനി ദേശീയശ്രദ്ധയിലേക്ക്; കൃഷിയെ പ്രണയിക്കുന്ന വൃദ്ധദമ്പതികളെ കുറിച്ച് ട്വീറ്റ് ചെയ്ത് രാഹുല്‍ഗാന്ധി

കൽപ്പറ്റ: തൊണ്ണൂറ് കഴിഞ്ഞിട്ടും കൃഷി ചെയ്ത് ജീവിക്കുന്ന പുല്‍പ്പള്ളി സുരഭിക്കവല നിരപ്പുതൊട്ടിയില്‍ മാത്യു-മേരി ദമ്പതികളുടെ നേര്‍ചിത്രം ട്വീറ്റ് ചെയ്ത് രാഹുല്‍ഗാന്ധി എം പി. കൃഷിയിടത്തില്‍ ചിലവഴിക്കുന്ന ഈ ദമ്പതികള്‍ പങ്കുവെക്കുന്ന രാജ്യത്തെ കൃഷിക്കാരുടെ വേദനകളും, അവരുടെ ആശങ്കകളും രാജ്യവും സര്‍ക്കാരും തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതുണ്ടെന്നും രാഹുല്‍ ട്വീറ്റില്‍ വ്യക്തമാക്കുന്നു. ഈ വയോദമ്പതികള്‍ കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതടക്കമുള്ള വീഡിയോയും രാഹുല്‍ഗാന്ധി പോസ്റ്റ് ചെയ്തിട്ടുണ്ട്. ജീവിതസായന്തനത്തിലെത്തിയിട്ടും ഒരുനിമിഷം പോലും വെറുതെയിരിക്കാതെ കൃഷിയിടത്തില്‍ ചിലവഴിക്കുന്നവാണ് മാത്യുവും മേരിയും. കര്‍ഷകസമൂഹത്തിനൊന്നാകെ പ്രചോദനമാകുന്ന ഈ ദമ്പതികള്‍ക്ക്…

Read More

പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയ്ക്ക് കൊവിഡ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന് നിലവില്‍ രോഗലക്ഷണങ്ങളില്ല. നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റും. കഴിഞ്ഞ ദിവസം ഭാര്യയ്ക്കും മകനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Read More

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4808 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4808 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയ. തിരുവനന്തപുരം 312, കൊല്ലം 186, പത്തനംതിട്ട 201, ആലപ്പുഴ 270, കോട്ടയം 530, ഇടുക്കി 205, എറണാകുളം 709, തൃശൂര്‍ 420, പാലക്കാട് 356, മലപ്പുറം 570, കോഴിക്കോട് 640, വയനാട് 152, കണ്ണൂര്‍ 151, കാസര്‍ഗോഡ് 106 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 62,802 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,55,644 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി…

Read More

ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

ഇന്ന് 9 പുതിയ ഹോട്ട്സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കുളനട (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 5), തിരുവനന്തപുരം ജില്ലയിലെ കരവാരം (സബ് വാര്‍ഡ് 10), മുദാക്കല്‍ (7), പാങ്ങോട് (3), കരകുളം (സബ് വാര്‍ഡ് 18), അഞ്ചുതെങ്ങ് (5), കാഞ്ഞിരംകുളം (14), ഇടുക്കി ജില്ലയിലെ ഏലപ്പാറ (സബ് വാര്‍ഡ് 13), പെരുവന്താനം (13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള് ഇന്ന് 7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 460 ഹോട്ട് സ്‌പോട്ടുകളാണുള്ളത് അതേസമയം…

Read More

കോഴിക്കോട് ജില്ലയില്‍ ഇന്ന് 605 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയില്‍ ഇന്ന് 605 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ എട്ടുപേര്‍ക്കുമാണ് പോസിറ്റിവായത്. 15 പേരുടെ ഉറവിടം വ്യക്തമല്ല. മ്പര്‍ക്കം വഴി 580 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5504 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 640 പേര്‍ കൂടി രോഗമുക്തി നേടി. *വിദേശത്ത് നിന്ന്…

Read More

വയനാട് ‍ജില്ലയിൽ 260 പേര്‍ക്ക് കൂടി കോവിഡ്;152 പേര്‍ക്ക് രോഗമുക്തി ,258 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (23.12.20) 260 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 152 പേര്‍ രോഗമുക്തി നേടി. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 258 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 15400 ആയി. 12961 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 98 മരണം. നിലവില്‍ 2341 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1498 പേര്‍…

Read More

സംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 953, കോട്ടയം 642, കോഴിക്കോട് 605, തൃശൂര്‍ 564, മലപ്പുറം 500, കൊല്ലം 499, ആലപ്പുഴ 431, പത്തനംതിട്ട 406, തിരുവനന്തപുരം 404, പാലക്കാട് 367, വയനാട് 260, ഇടുക്കി 242, കണ്ണൂര്‍ 228, കാസര്‍ഗോഡ് 68 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,437 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.04 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവും യുവതിയും അറസ്റ്റില്‍

കൽപ്പറ്റ:  കമ്പളക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍വെച്ച് 17 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍  കമ്പളക്കാട് വെള്ളാരംകുനി സ്വദേശി  കൃഷ്ണപുരം വീട്ടില്‍  അമല്‍ (24)നെയും ഇയാളുടെ കാമുകിയും, പീഡനത്തിന് ഒത്താശ ചെയ്യുകയും ചെയ്ത ബത്തേരി കുപ്പാടി സ്വദേശിനി  നടക്കാവില്‍ വീട്ടില്‍ സജിത (40) യെയും കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയുടെ മേല്‍ ഇരുവര്‍ക്കുമെതിരെ പോക്‌സോ നിയമപ്രകാരവും ,പെണ്‍കുട്ടിയുടെ സഹോദരന്റെ പരാതിയുടെ മേല്‍ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ്  പോലീസ്…

Read More

സുഗതകുമാരിയുടെ സംസ്‌കാരം ശാന്തികവാടത്തിൽ നടന്നു

സുഗതകുമാരിയുടെ സംസ്‌കാരം ശാന്തികവാടത്തിൽ നടന്ന. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും ആംബുലൻസിൽ നേരിട്ട് തൈക്കാട് ശാന്തികവാടത്തിൽ എത്തിച്ച ഭൗതിക ശരീരത്തിന് നന്ദാവനം പോലീസ് ക്യാമ്പിലെ പോലീസുകാർ ഔദ്യോഗിക യാത്രയയപ്പ് നൽകി സുഗതകുമാരിയുടെ മകൾ ലക്ഷ്മി, സഹോദരിമാരുടെ മക്കളായ ശ്രീദേവി, പത്മനാഭൻ, പേരക്കുട്ടി വിഷ്ണു എന്നിവർ മാത്രമാണ് ബന്ധുക്കളെന്ന നിലയിൽ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തത്. ബന്ധുക്കളും പോലീസുകാരും ശാന്തികവാടം ജീവനക്കാരും പിപിഇ കിറ്റ് ധരിച്ചാണ് ചടങ്ങിൽ പങ്കെടുത്തത്. മാധ്യമപ്രവർത്തകരെ പോലും…

Read More