തിരുവനന്തപുരം കാരക്കോണത്തെ ശാഖാകുമാരിയുടെ കൊലപാതകം ആസൂത്രിതമെന്ന് റിപ്പോർട്ട്. ശാഖയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. ശാഖയെ ശ്വാസം മുട്ടിച്ച് ബോധം കെടുത്തിയ ശേഷം ഷോക്കടിപ്പിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
ശനിയാഴ്ച പുലർച്ചെയോടെയാണ് കൊലപാതകം നടന്നത്. വീട്ടിൽ നടത്തിയ പരിശോധനയിൽ രക്തക്കറകളും കണ്ടെത്തി. കേസിൽ ശാഖയുടെ ഭർത്താവ് അരുണിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കൂടുതൽ വിവരങ്ങൾ പോലീസ് അറിയിക്കും
വീട്ടിലെ വൈദ്യുതാലങ്കാരത്തിൽ നിന്ന് ശാഖക്ക് ഷോക്കേറ്റു എന്നായിരുന്നു അരുൺ നൽകിയ മൊഴി. എന്നാൽ ദുരൂഹത കണ്ടെത്തിയതിനാൽ അരുണിനെ ചോദ്യം ചെയ്യുകയും കൊലപാതകം തെളിയുകയുമായിരുന്നു. 26കാരനായ അരുൺ 51 വയസ്സുള്ള ശാഖയെ രണ്ട് മാസം മുമ്പാണ് വിവാഹം കഴിച്ചത്. സ്വത്ത് മോഹിച്ചാണ് വിവാഹം ചെയ്തതെന്ന് അരുൺ മൊഴി നൽകിയിട്ടുണ്ട്.