അരുൺ ബാലചന്ദ്രനെ ഡ്രീം കേരള പദ്ധതിയിൽ നിന്നും ഒഴിവാക്കി

സ്വർണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രനെ ഡ്രീം കേരള പദ്ധതിയിൽ നിന്നൊഴിവാക്കി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഇയാളെ പദ്ധതിയിൽ നിന്ന് അടിയന്തരമായി ഒഴിവാക്കിയത്.

കൊവിഡിന്റെ പശ്ചാത്തലത്തിൽ തിരികെ എത്തുന്ന പ്രവാസികൾക്കായി സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് ഡ്രീം കേരള. അരുൺ ബാലചന്ദ്രൻ പദ്ധതിയുടെ നിർവഹണ സമിതി അംഗമായിരുന്നു. മുഖ്യമന്ത്രിയുടെ ഐടി ഫെലോ എന്ന നിലയിലാണ് ഇയാളെ പദ്ധതിയിൽ ഉൾപ്പെടുത്തിയത്.

ഇയാൾക്കെതിരെ ആരോപണമുയർന്നിട്ടും പദ്ധതിയിൽ നിലനിർത്തുന്നത് സംബന്ധിച്ച് വാർത്തകൾ വന്നിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി അടിയന്തരമായി ഇടപെടാൻ നിർദേശം നൽകിയതും നീക്കിയതും.