നടിയെ ആക്രമിച്ച കേസിൽ മൊഴി മാറ്റാൻ ഭീഷണിയെന്ന് മുഖ്യസാക്ഷിയുടെ പരാതി. വിപിൻ ലാൽ ആണ് പോലീസിൽ പരാതി നൽകിയത്. ഫോൺ വഴിയും കത്തിലൂടെയും ഭീഷണി വന്നതായി പോലീസിൽ നൽകിയ പരാതിയിൽ വിപിൻലാൽ പറയുന്നു.
വിപിൻലാലിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. ആരെയും പ്രതി ചേർക്കാതെയാണ് കേസെടുത്തിരിക്കുന്നത്. ഭീഷണിപ്പെടുത്തൽ, വ്യാജ മൊഴി നൽകാൻ പ്രേരിപ്പിക്കൽ എന്നിവയടക്കമുള്ള വകുപ്പുകളാണ് ചേർത്തിരിക്കുന്നത്.