കേസുമായി മുന്നോട്ടുപോയാൽ മകനെ കൂടി ഇല്ലാതാക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തുന്നതായി വാളയാർ പെൺകുട്ടികളുടെ അമ്മ. കേസിലെ ഒന്നാം പ്രതിയും ബന്ധുവുമായ മധുവിന്റെ ബന്ധുക്കളാണ് ഭീഷണിപ്പെടുത്തിയതെന്ന് ഇവർ പറഞ്ഞു.
വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾ കൊച്ചി കച്ചേരിപ്പടി ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിഷേധിക്കുകയാണ്. പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്നും കേസ് അട്ടിമറിച്ചെന്ന് ആരോപണം നേരിടുന്ന അന്വേഷണ ഉദ്യോഗസ്ഥന് എസ് പിയായി സ്ഥാനക്കയറ്റം നൽകിയ നടപടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. എസ് പി എം ജെ സോമന്റെ സ്ഥാനക്കയറ്റം പിൻവലിക്കമെന്നാവശ്യപ്പെട്ട് കുടുംബം നേരത്തെ മുഖ്യമന്ത്രിക്കും കത്ത് നൽകിയിരുന്നു.