വയനാട്ടിൽ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തവിഞ്ഞാല്‍  കണ്ണോത്തുമല പുതുപുരക്കല്‍ പ്രഭാകരന്റെ മകന്‍ പ്രവീണ്‍(24) നെയാണ് തൂങ്ങി മരിച്ച നിലയിൽ. തലപ്പുഴ 43ന് സമീപം തേയിലത്തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചമുതല്‍ പ്രവീണിനെ കാണ്മാനില്ലെന്ന് അറിയിച്ച് ബന്ധുക്കള്‍ തലപ്പുഴ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഇന്ന് വൈകുന്നേരം പണി കഴിഞ്ഞ് വരികയായിരുന്ന പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. തലപ്പുഴ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. അമ്മ:ദേവി,സഹോദരി:രേഷ്മ