വയനാട്ടിൽ ആദിവാസി യുവാവിനെ കൊന്നു തിന്ന കടുവയെ ചത്ത നിലയിൽ കണ്ടെത്തി. 12 വയസുള്ള ആൺ കടുവയുടെ ജഡം പുൽപ്പള്ളി വെളുകൊല്ലി വന മേഖലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വനം വകുപ്പ് റെയിഞ്ച് ഓഫീസറുൾപ്പടെയുള്ളവരെയും ഈ കടുവ ആക്രമിച്ചിരുന്നു. വനം വകുപ്പ് സീനിയർ വെറ്ററിനറി സർജൻ ഡോക്ടർ അരുൺ സക്കറിയുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. പ്രായാധിക്യമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം
The Best Online Portal in Malayalam