നടിയെ ആക്രമിച്ച കേസിൽ അഡ്വ. വി എൻ അനിൽകുമാറിനെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു. സിബിഐ മുൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായിരുന്നു അനിൽകുമാർ.
എ സുരേശൻ രാജിവെച്ച ഒഴിവിലാണ് വി എൻ അനിൽകുമാറിനെ നിയമിച്ചത്. പുതിയ പ്രോസിക്യൂട്ടറെ കണ്ടെത്തുന്നതിനായി അഭിഭാഷകരുടെ പാനൽ തയ്യാറാക്കി ആഭ്യന്തര വകുപ്പിന് നൽകിയിരുന്നു
Iവിചാരണ കോടതി ജഡ്ജിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് സുരേശൻ രാജിവെച്ചത്. വി എൻ അനിൽകുമാർ കേസ് ഏറ്റെടുത്ത ശേഷമേ ഇനി വിചാരണ പുനരാരംഭിക്കു