സ്പീക്കർ സ്ഥാനത്ത് നിന്ന് പി ശ്രീരാമകൃഷ്ണനെ നീക്കം ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ പ്രമേയം നിയമസഭ ഇന്ന് ചർച്ച ചെയ്യും. സ്വർണക്കടത്തിൽ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പ്രതിപക്ഷം നോട്ടീസ് നൽകിയത്. ഉച്ചയ്ക്ക് മുമ്പ് രണ്ട് മണിക്കൂർ നേരമാകും ഇതുസംബന്ധിച്ച ചർച്ച
ഡെപ്യൂട്ടി സ്പീക്കർ ഈ സമയം സഭ നിയന്ത്രിക്കും. ഭരണപ്രതിപക്ഷ അംഗങ്ങളുടെ പ്രസംഗത്തിന് ശേഷം സ്പീക്കർ മറുപടി നൽകും. പ്രമേയം വോട്ടിനിട്ട് തള്ളും. ഇത് മൂന്നാം തവണയാണ് നിയമസഭയിൽ സ്പീക്കർക്കെതിരെ പ്രമേയം വരുന്നത്. 2004ൽ വക്കം പുരുഷോത്തമൻ, 1982ൽ എ സി ജോസ് എന്നിവർക്കെതിരായ പ്രമേയം വോട്ടിനിട്ട് തള്ളിയിരുന്നു.