ട്രംപിനെതിരെ ജനപ്രതിനിധി സഭയിൽ വീണ്ടും ഇംപീച്ച്‌മെന്റ് പ്രമേയം; ഇനി സെനറ്റിലേക്ക്

അമേരിക്കയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ജനപ്രതിനിധി സഭ വീണ്ടും ഇംപീച്ച് ചെയ്തു. ഇതോടെ യുഎസ് ചരിത്രത്തിൽ രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെടുന്ന ആദ്യ പ്രസിഡന്റായി മാറി ട്രംപ്. പ്രമേയത്തെ 232 പേർ അനുകൂലിച്ചു. 197 പേർ എതിർത്തു

ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള സഭയിൽ 10 റിപബ്ലിക്കൻ അംഗങ്ങളും ട്രംപിനെതിരെ വോട്ട് ചെയ്തു. ജനപ്രതിനിധി സഭയിൽ പ്രമേയം പാസായതോടെ ഇത് സെനറ്റിൽ അവതരിപ്പിക്കും. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ സെനറ്റിലും പാസായാൽ ട്രംപിനെതിരെ കുറ്റം ചുമത്താം

രാജ്യത്ത് കലാപം സൃഷ്ടിക്കാൻ പ്രേരിപ്പിച്ചുവെന്ന കുറ്റത്തിനാണ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നത്. ട്രംപിനെ പുറത്താക്കാൻ ഭരണഘടനയുടെ 25ാം വകുപ്പ് പ്രയോഗിക്കില്ലെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് വ്യക്തമാക്കിയതിന് പിന്നാലെ ആയിരുന്നു ഇംപീച്ച്‌മെന്റ് നടപടി.