പശ്ചിമഘട്ട മേഖലാ ഇന്‍സ്റ്റിറ്റിയൂട്ട് ബജറ്റില്‍ ഇടം പിടിക്കുമോ? ആകാംക്ഷയോടെ വയനാടന്‍ ജനത
കല്‍പറ്റ;കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ പൂക്കോട് കാമ്പസില്‍ വന്യജീവി ഗവേഷണത്തിനും പട്ടികവര്‍ഗ ക്ഷേമത്തിനുമുള്ള പശ്ചിമഘട്ട മേഖലാ ഇന്‍സ്റ്റിറ്റിയൂട്ട് അനുവദിച്ചു ബജറ്റ് പ്രഖ്യാപനം ഉണ്ടാകുമോ എന്നറിയാനുള്ള ആകാംക്ഷയില്‍ വയനാടന്‍ ജനത. ജന്തുജന്യരോഗങ്ങള്‍, വന്യജീവിശല്യം, കാലാവസ്ഥ വ്യതിയാനം എന്നിവയുടെ തിക്തഫലങ്ങള്‍ അനുഭവിക്കുന്ന ജില്ലയ്ക്കു മുതല്‍ക്കൂട്ടാകുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ബജറ്റില്‍ ഇടംപിടിക്കാതിരിക്കാന്‍ അണിയറനീക്കം ഉണ്ടെന്ന സൂചനയാണ് ജനങ്ങളുടെ ഉത്കണ്ഠയ്ക്കു നിദാനം. ഇന്‍സ്റ്റിറ്റിയൂട്ട് ബജറ്റില്‍ ഉള്‍പ്പെടുത്തുന്നതിനു ജില്ലയിലെ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും അധികാരകേന്ദ്രങ്ങളില്‍ സമ്മര്‍ദം ചെലുത്തിവരികയാണ്. ഇതിന്റെ ഫലം അറിയാന്‍ ബജറ്റ്…