ആദ്യ ഡോസ് വാക്‌സിൻ എടുത്തവർ ഉറപ്പായും അടുത്ത ഡോസും എടുത്തിരിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നാല് മുതൽ ആറ് ആഴ്ചകൾക്കുള്ളിലാണ് രണ്ടാമത്തെ വാക്‌സിൻ എടുക്കേണ്ടത്. ആദ്യ ഡോസ് എടുത്തുകഴിഞ്ഞാൽ ഉണ്ടാകുന്ന ചെറിയ ബുദ്ധിമുട്ടുകൾ പോലും റിപ്പോർട്ട് ചെയ്യുണം.
ഇത്തരം പ്രശ്‌നങ്ങൾ കൂടി മനസ്സിലാക്കുന്നതിനായാണ് രണ്ടാമത്തെ ഡോസ് എടുക്കാനുള്ള സമയം നീട്ടിയത്. വാക്‌സിനെ പറ്റി തെറ്റിദ്ധാരണകൾ പരത്തരുത്. ഭയപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ മാർഗ നിർദേശങ്ങളനുസരിച്ചാണ് വാക്‌സിനേഷൻ നടത്തുന്നത്. ഇനി ആളുകൾക്ക് പൂർണമായി വാക്‌സിൻ എത്തിക്കുകയെന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു
ആദ്യം ആരോഗ്യപ്രവർത്തകർക്കാണ് വാക്‌സിൻ നൽകുന്നത്. അവർക്ക് വാക്‌സിനേഷനിൽ പങ്കെടുക്കാൻ കൃത്യമായ സന്ദേശം ലബിക്കും. രണ്ടാംഘട്ടത്തിൽ കൊവിഡ് മുൻനിര പോരാളികൾക്കാണ് വാക്‌സിൻ നൽകുന്നതെന്നും മന്ത്രി പറഞ്ഞു.