സംസ്ഥാനത്തെ ജനസംഖ്യയുടെ മൂന്നിലൊന്ന് പേരും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യമന്ത്രി

സംസ്ഥാനത്തെ ജനസംഖ്യയുടെ മൂന്നിലൊന്ന് പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ജനസംഖ്യയുടെ 33.88 ശതമാനം പേർക്കും 18 വയസ്സിന് മുകളിലുള്ളവരുടെ ജനസംഖ്യയിൽ 47.17 ശതമാനം പേർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകി.

ജനസംഖ്യയുടെ 11.19 ശതമാനം പേർക്കും 18 വയസ്സിന് മുകളിലുള്ള 15.57 ശതമാനം പേർക്കും രണ്ടാം ഡോസ് വാക്‌സിനും നൽകി. ഇതോടെ ഒന്നും രണ്ടും ഡോസ് വാക്‌സിൻ ചേർത്ത് ആകെ ഒന്നര കോടി പേർക്കാണ് വാക്‌സിൻ നൽകിയത്. ഇതിൽ 1,13,20,527 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 37,38,216 പേർക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നൽകിയത്

വാക്‌സിനെടുത്തവരിൽ 51.94 ശതമാനം പേരും സ്ത്രീകളാണ്. 78,20,413 സ്ത്രീകളും 72,35,924 പുരുഷൻമാരും വാക്‌സിൻ സ്വീകരിച്ചു. 18നും 44 വയസ്സിനും ഇടയിലുള്ള 34,20,093 പേരും 45നും 60 വയസ്സിനും ഇടയിലുള്ള 52,13,832 പേരും 60 വയസ്സിന് മുകളിൽ 64,24,818 പേരും വാക്‌സിൻ സ്വീകരിച്ചു.