കേരളത്തിന് അടിയന്തരമായി 50 ലക്ഷം ഡോസ് കൊവിഡ് വാക്‌സിൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി

 

കേരളത്തിന് അടിയന്തരമായി 50 ലക്ഷം ഡോസ് കൊവിഡ് വാക്‌സിൻ നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. കേരളത്തിന് ഇതുവരെ 60.84 ലക്ഷം ഡോസ് വാക്‌സിനാണ് ഇതുവരെ ലഭിച്ചത്. 56.75 ലക്ഷം ഡോസ് ഇതുവരെ വിതരണം ചെയ്തു കഴിഞ്ഞു. 5.80 ലക്ഷം വാക്‌സിനാണ് ഇനിയുള്ളത്

മാസ് വാക്‌സിനേഷൻ ക്യാമ്പയിൻ പൂർത്തിയാക്കണമെങ്കിൽ അടിയന്തരമായി 50 ലക്ഷം ഡോസ് നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കൊവിഷീൽഡും കൊവാക്‌സിനും തുല്യമായി വേണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രിയുമായി ഇന്ന് നടന്ന യോഗത്തിൽ ആവശ്യപ്പെട്ടത്.

നിലവിൽ കേരളത്തിൽ ഓക്‌സിജൻ വിതരണത്തിൽ കുറവില്ല. എന്നാലും കേസുകൾ കൂടുന്ന പശ്ചാത്തലത്തിൽ ഓക്‌സിജൻ ക്ഷാമമുണ്ടാകും. അതിനാൽ കേരളത്തെ കൂടി പരിഗണിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ കെ ശൈലജ പറഞ്ഞു.