കണ്ടെയ്ന്‍മെന്റ് സോണുകള്‍ വാര്‍ഡ്, ഡിവിഷന്‍ അടിസ്ഥാനത്തില്‍ തീരുമാനിച്ചിരുന്നതിൽ മാറ്റം വരുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗിയുടെ പ്രൈമറി,സെക്കണ്ടറി സമ്പര്‍ക്കമുള്ളവരുടെ വീടുകള്‍ തിരിച്ചറിഞ്ഞ് ആ പ്രദേശം കണ്ടെയ്ന്‍മെന്റ് സോണാക്കും എന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതിനായി മാപ്പ് തയ്യാറാക്കുമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 962 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 85 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ പേരുടെ 40 സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 15 ആരോഗ്യപ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. 815 പേർ രോഗമുക്തി നേടി. രണ്ടുമരണം ഇന്ന് റിപ്പോർട്ട് ചെയ്തു.