സ്പീക്കറെ മാറ്റണമെന്ന പ്രതിപക്ഷത്തിന്റെ പ്രമേയം യുക്തിക്ക് നിരക്കാത്തത് ആണെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. സ്പീക്കർക്ക് സ്വന്തമായി രഹസ്യാന്വേഷണ വിഭാഗമില്ല. അതിനാൽ സ്വപ്നയെ കുറിച്ച് അറിയാൻ സാധിച്ചില്ല.
സൗഹൃദപരമായാണ് പെരുമാറിയത്. അതിനെ ദുർവ്യാഖ്യാനം ചെയ്യേണ്ട കാര്യമില്ല. പ്രതിപക്ഷം പ്രമേയം അവതരിപ്പിക്കും മുമ്പേ തന്നോടു ചോദിക്കാമായിരുന്നു. ആരോപണങ്ങളെ കുറിച്ച് വ്യക്തത തേടാമായിരുന്നുവെന്നും സ്പീക്കർ പറഞ്ഞു
താൻ വീണ്ടും മത്സരിക്കുമോയെന്ന കാര്യം തീരമാനിക്കേണ്ടത് പാർട്ടിയാണെന്നും പി ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. ഇന്നാണ് സ്പീക്കർക്കെതിരായ പ്രമേയത്തിൽ സഭയിൽ ചർച്ച നടക്കുന്നത്.