ദുരന്തം നടന്നിട്ട് ഒരാണ്ട്: നീതിയും നഷ്ടപരിഹാരവുമില്ലാതെ കുഞ്ഞുമാധവ്
കോഴിക്കോട്: ഓർക്കാപ്പുറത്ത് അച്ഛനെയും അമ്മയെയും കുഞ്ഞനുജനെയും നഷ്ടമായ ഈ എട്ടുവയസ്സുകാരന് ആ ദുരന്തം നടന്ന് ഒരുവർഷമാവുമ്പോഴും നീതിയും നഷ്ടപരിഹാരവുമില്ല. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമെല്ലാം പരാതിനൽകി ബന്ധുക്കൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരുവർഷമാവാറായി. കഴിഞ്ഞ ജനുവരി 21-നാണ് നേപ്പാളിലെ ദാമനിൽ റിസോർട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ മുറിയിലെ ഹീറ്ററിൽനിന്ന് വിഷപ്പുക ശ്വസിച്ച് മാധവിന്റെ അച്ഛനമ്മമാരായ കുന്ദമംഗലം താളിക്കുണ്ട് പുനത്തിൽ രഞ്ജിത്ത് കുമാറും ഇന്ദുലക്ഷ്മിയും രണ്ടുവയസ്സുകാരനായ അനുജൻ വൈഷ്ണവ് രഞ്ജിത്തും മരിച്ചത്. റിസോർട്ടുകാരുടെ അനാസ്ഥയാണ് മാധവിന്റെ പ്രിയപ്പെട്ടവരടക്കം എട്ടുപേരുടെ ദാരുണമരണത്തിലേക്ക്…