കാറിൽ കടത്തുകയായിരുന്ന നാല് കിലോ സ്വർണവുമായി കാസർകോട് രണ്ട് പേർ പിടിയിൽ. പള്ളിക്കര ടോൾ ഗേറ്റിന് സമീപത്ത് വെച്ചാണ് കസ്റ്റംസ് നാലംഗ സംഘത്തെ പിടികൂടിയത്. ഇവർ കർണാടക സ്വദേശികളാണ്
കർണാടക ബൽഗാം സ്വദേശികളായ തുഷാർ, ജ്യോതിറാം എന്നിവരാണ് പിടിയിലായത്. കോഴിക്കോട് നിന്ന് ബെൽഗാമിലേക്ക് സ്വർണം കടത്തുകയായിരുന്നു ഇവർ. കാറിലെ പിൻസീറ്റിൽ പ്രത്യേകമായി ക്രമീകരിച്ച രഹസ്യ അറയിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്. പിടികൂടിയ സ്വർണത്തിന് ഒന്നേ മുക്കാൽ കോടി രൂപ വരും.