Headlines

കണ്ണൂരിൽ വൻ സ്വർണവേട്ട; 974 ഗ്രാം സ്വർണവുമായി കൂത്തുപറമ്പ് സ്വദേശി പിടിയിൽ

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഷാർജയിൽ നിന്ന് വന്ന കൂത്തുപറമ്പ് സ്വദേശി നഫ്‌സീറിൽ നിന്ന് 974 ഗ്രാം സ്വർണം പിടികൂടി. കസ്റ്റംസ് പരിശോധനയിലാണ് സ്വർണം പിടികൂടിയത്.

49 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് കണ്ടൈത്തിയത്. കഴിഞ്ഞ ദിവസം ഒരു കോടിയിലേറെ വില മതിക്കുന്ന സ്വർണവുമായി മൂന്ന് പേർ പിടിയിലായിരുന്നു.