കോട്ടയം: കോട്ടയം ജില്ലയിലെ കളത്തിപ്പടിയില്‍ 19കാരി പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍. ചെമ്പോല ഭാഗത്താണ് സംഭവം. പരിക്കേറ്റ പെണ്‍കുട്ടിയെ ഇതോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കളത്തിപ്പടി ചെമ്പോല സ്വദേശി കൊച്ചുപറമ്പില്‍ ജോസിന്റെയും പരേതയായ ജയമോളുടേയും മകളാണ് പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന 19 കാരിയായ ജീന. ഉച്ചയ്ക്ക് 12 മണിയോടെയാണ് വീട്ടിലെ അടുക്കളയില്‍ വെച്ച് പെണ്‍കുട്ടിയ്ക്ക് പൊള്ളലേറ്റത്.