ലൈഫ് മിഷൻ വിവാദവുമായി ബന്ധപ്പെട്ടുള്ള സിബിഐ അന്വേഷണത്തിന് ഭാഗിക സ്റ്റേ ഏർപ്പെടുത്തിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി. സിബിഐ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.
അന്വേഷണത്തിനുള്ള സ്‌റ്റേ നീക്കണമെന്നും അന്വേഷണം തുടരാനുള്ള അനുവാദം നൽകണമെന്നുമുള്ള ആവശ്യമാണ് സിബിഐ ഉന്നയിച്ചത്. എതിർ സത്യവാങ്മൂലം എവിടെയെന്ന് കോടതി ചോദിച്ചു. ഇത് തയ്യാറായിട്ടില്ലെന്നായിരുന്നു സിബിഐയുടെ മറുപടി
വകുപ്പുതല കാര്യമായതിനാൽ കാലതാമസം എടുക്കുമെന്ന് സിബിഐക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. പിന്നെ എന്തിനാണ് ഇത്ര വേഗത്തിൽ ഹർജി പരിഗണിക്കാൻ അപേക്ഷ നൽകിയതെന്നായിരുന്നു കോടതിയുടെ ചോദ്യം.