നടൻ പൃഥ്വിരാജ് സുകുമാരന് കൊവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് രോഗം ബാധിച്ചത്. കൊച്ചിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നത്. താരത്തെ കൂടാതെ ചിത്രത്തിന്റെ സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചു
ഇതോടെ ഷൂട്ടിംഗ് താത്കാലികമായി നിർത്തിവെച്ചു. ഷൂട്ടിംഗിൽ പങ്കെടുത്തവർ നിരീക്ഷണത്തിൽ പോകേണ്ടതായി വരും. ക്വീൻ എന്ന ചിത്രത്തിന് ശേഷം ഡിജോ സംവിധാനം ചെയ്യുന്ന സിനിമയാണ് ജനഗണമന