ചര്‍മ്മം മൃദുത്വവും വഴക്കവും ഉള്ളതായിരിക്കാന്‍ എണ്ണമയം ഉപകാരപ്രദമാണുതാനും. എന്നാല്‍ ചിലരില്‍, ആവശ്യത്തിന് അധികമായ രീതിയില്‍ ചര്‍മ്മം എണ്ണ ഉത്പാദിപ്പിക്കുന്നു. ഇത്തരക്കാരില്‍ മുഖക്കുരു പോലുള്ള ചര്‍മ്മപ്രശ്‌നങ്ങളും സാധാരണയായി കണ്ടുവരുന്നു.
എണ്ണമയമുള്ള ചര്‍മ്മം മെച്ചപ്പെടുത്താന്‍ നിങ്ങള്‍ക്ക് കൂട്ടായി ചില പ്രകൃതിദത്ത പരിഹാരങ്ങളുണ്ട്. ഇവ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ തയാറാക്കി ഉപയോഗിക്കാവുന്നതുമാണ്
എണ്ണമയമുള്ള ചര്‍മ്മം ഉള്ളവര്‍ക്ക് പ്രശ്‌നം തീര്‍ക്കാന്‍ അത്ഭുതകരമായ വീട്ടുവൈദ്യമാണ് പാല്‍. എണ്ണമയമുള്ള ചര്‍മ്മത്തെ മൃദുവുമാക്കുന്നതിനുള്ള പ്രകൃതിദത്ത ഓയില്‍ ഫ്രീ ക്ലെന്‍സറായി പാല്‍ കണക്കാക്കപ്പെടുന്നു
രണ്ടോ മൂന്നോ തുള്ളി ലാവെന്‍ഡര്‍ ഓയില്‍ അല്ലെങ്കില്‍ രണ്ട് ടേബിള്‍സ്പൂണ്‍ ചന്ദനം പാലില്‍ കലര്‍ത്തുക. രാത്രിയില്‍ കിടക്കുന്ന നേരം ഈ മിശ്രിതം തുണിയില്‍ മുക്കി മുഖത്ത് പുരട്ടുക. രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിന് ചര്‍മ്മത്തിന് കുറച്ച് നേരം മസാജ് ചെയ്യുക. എന്നിട്ട് രാവിലെ തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ദിവസവും ഇത് ആവര്‍ത്തിക്കുക.
വിറ്റാമിനുകളുടെ നല്ല സ്രോതസ്സായ മുട്ടയുടെ വെള്ള എണ്ണമയമുള്ള ചര്‍മ്മത്തെ വരണ്ടതാക്കാന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ എണ്ണമയമുള്ള ചര്‍മ്മത്തെ ടോണ്‍ ചെയ്യാനും ഇത് സഹായിക്കുന്നു
ഒരു മുട്ടയുടെ വെള്ള എടുത്ത് അടിക്കുക. ഇത് ചര്‍മ്മത്തില്‍ ഒരേരീതിയില്‍ പുരട്ടുക. വരണ്ടതാകുന്ന വരെ വിട്ട ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. മികച്ച ഗുണങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടുതവണ ഇത് ആവര്‍ത്തിക്കുക. മുട്ടയുടെ വെള്ളയില്‍ നാരങ്ങാ നീര് ചേര്‍ത്തും മുഖത്ത് പുരട്ടാവുന്നതാണ്. മുഖത്ത് പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. അധിക എണ്ണ ആഗിരണം ചെയ്യാനും ചര്‍മ്മത്തെ മെച്ചപ്പെടുത്താനും ഇത് സഹായിക്കും
എണ്ണമയമുള്ള ചര്‍മ്മത്തിന് അത്ഭുതകരമായ മറ്റൊരു വീട്ടുവൈദ്യമാണ് നാരങ്ങാ നീര്. സിട്രിക് ആസിഡിന്റെ നല്ല ഉറവിടമായ നാരങ്ങ ചര്‍മ്മത്തിന് ഒരു രേതസ് പോലെ പ്രവര്‍ത്തിക്കുന്നു. ഇതിന്റെ ആന്റിസെപ്റ്റിക് ഗുണങ്ങള്‍ ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ഒരു ടീസ്പൂണ്‍ ശുദ്ധമായ നാരങ്ങ നീരും ഒന്നര ടീസ്പൂണ്‍ വെള്ളവും മിക്‌സ് ചെയ്യുക. ഒരു കോട്ടണ്‍ തുണി ഇതില്‍ മുക്കി ചര്‍മ്മത്തില്‍ പുരട്ടുക. 10 മിനിറ്റ് നേരം ഉണങ്ങാന്‍ വിട്ടശേഷം മുഖം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. അതിനുശേഷം എണ്ണയില്ലാത്ത ഹെര്‍ബല്‍ മോയ്‌സ്ചുറൈസര്‍ പ്രയോഗിക്കുക. മികച്ച ഗുണങ്ങള്‍ക്കായി ദിവസവും ഒരിക്കല്‍ ഇത് ചെയ്യുക. ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരും ഒരു ടേബിള്‍ സ്പൂണ്‍ പാലും ഒന്നര ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് മിക്‌സ് ചെയ്തും നിങ്ങള്‍ക്ക് എണ്ണമയമുള്ള മുഖത്ത് പുരട്ടാവുന്നതാണ്. ഈ പേസ്റ്റ് നിങ്ങളുടെ മുഖത്ത് പുരട്ടി 10 മുതല്‍ 15 മിനിറ്റ് വരെ നേരം കഴിഞ്ഞ് കഴുകി കളയാവുന്നതാണ്.
എണ്ണമയമുള്ള ചര്‍മ്മത്തിന് മികച്ചതാണ് കക്കിരി. ഇത് നിങ്ങള്‍ക്ക് തൃപ്തികരവുമായ ഫലങ്ങള്‍ നല്‍കുന്നു. വിറ്റാമിന്‍ എ, ഇ, മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കള്‍ കക്കിരിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ ശുദ്ധീകരിക്കാനും മൃദുവാക്കാനും സഹായിക്കും.
കട്ടിയുള്ള കഷ്ണങ്ങളാക്കി കക്കിരി മുറിച്ച് മുഖത്ത് പുരട്ടുക. രാത്രി മുഴുവന്‍ വിട്ട ശേഷം രാവിലെ ചെറുചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക. ഉറങ്ങുന്നതിനുമുമ്പ് ഇത് ദിവസവും ചെയ്യുക. ഒരു ടീസ്പൂണ്‍ കക്കിരി ജ്യൂസ്, നാരങ്ങ നീര് എന്നിവ യോജിപ്പിച്ചും നിങ്ങള്‍ക്ക് മുഖത്ത് പുരട്ടാവുന്നതാണ്. ഈ മിശ്രിതം ചര്‍മ്മത്തില്‍ പുരട്ടി ഉണങ്ങുന്നതുവരെ വിടുക, എന്നിട്ട് ചെറുചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക. ഇത് ദിവസവും നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്.
എണ്ണ ആഗിരണം ചെയ്യുന്ന ആസിഡുകള്‍ അടങ്ങിയതാണ് തക്കാളി. ഇത് മുഖത്തെ അമിതമായ എണ്ണ നീക്കാന്‍ സഹായിക്കും. മുഖക്കുരു സാധ്യതയുള്ള ചര്‍മ്മത്തിന് സഹായകമായ വിറ്റാമിന്‍ സി യും ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതിന്റെ ചര്‍മ്മസംരക്ഷണ ഗുണങ്ങള്‍ എണ്ണമയമുള്ള ചര്‍മ്മത്തിന് ഫലപ്രദമായ ഒരു വീട്ടുവൈദ്യമാക്കി തക്കാളിയെ മാറുന്നു.
ഒരു തക്കാളി മുറിച്ച് മുഖത്ത് തടവുക. ഇത് ഉളങ്ങാന്‍ വിട്ട ശേഷം 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ഉണങ്ങിയ ശേഷം എണ്ണയില്ലാത്ത മോയ്‌സ്ചുറൈസര്‍ പുരട്ടുക. മൂന്ന് നാല് ടേബിള്‍സ്പൂണ്‍ തക്കാളി ജ്യൂസും ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് ഒരു ഫെയ്‌സ് പായ്ക്ക് തയാറാക്കിയും നിങ്ങള്‍ക്ക് തക്കാളി ഉപയോഗിക്കാം.
മോയ്‌സ്ചറൈസിംഗ് ഗുണങ്ങള്‍ ഉള്ളതിനാല്‍ തേന്‍ നിങ്ങളുടെ ചര്‍മ്മത്തെ എണ്ണമയമാക്കാതെ പോഷിപ്പിക്കുന്നു. ഇത് സുഷിരങ്ങള്‍ മായ്ക്കാനും ചുളിവുകള്‍ ഒഴിവാക്കാനും സഹായിക്കുന്നു. കൂടാതെ, മുഖക്കുരു സാധ്യതയുള്ള എണ്ണമയമുള്ള ചര്‍മ്മത്തിന് തേനിന്റെ സ്വാഭാവിക ആന്റിസെപ്റ്റിക് ഗുണങ്ങളും വളരെയധികം ഫലപ്രദമാണ്
നിങ്ങളുടെ മുഖത്ത് തേന്‍ പുരട്ടി 15 മിനിറ്റ് നേരം ഉണങ്ങാന്‍ വിടുക. ശേഷം മുഖം കഴുകുക. ഈ പ്രതിവിധി നിങ്ങള്‍ക്ക് ദിവസവും ചെയ്യാവുന്നതാണ്