ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന സിനിമ 800ൽ നിന്ന് പിൻവാങ്ങിയ നടൻ വിജയ് സേതുപതിയുടെ മകൾക്കു നേരെ ബലാത്സംഗ ഭീഷണി. ചിത്രത്തിൽനിന്നു പിൻമാറുന്നതായി സൂചിപ്പിച്ച് ഇട്ട ട്വിറ്റർ സന്ദേശത്തിലാണ് ബലാത്സംഗ ഭീഷണി വന്നത്. ഇതിനെത്തുടർന്ന് വിജയ് സേതുപതി പൊലീസിൽ പരാതി നൽകി.
ലങ്കൻ തമിഴ് വംശജരുടെ വേദന വിജയ് സേതുപതിയെ അറിയിക്കും എന്ന മുന്നറിയിപ്പോടെയാണ് ബലാത്സംഗ ഭീഷണിയുള്ള ട്രോൾ. വ്യാജ അക്കൗണ്ടിൽനിന്നാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രായപൂർത്തിയാവാത്ത മകളുടെ ചിത്രം ട്വീറ്ററിലൂടെ പ്രചരിപ്പിക്കുന്നതായും വിജയ് സേതുപതി പരാതിയിൽ പറയുന്നു. പരാതിയിൽ സൈബർ പൊലീസ് അന്വേഷണം തുടങ്ങി