സ്ത്രീകളെ അധിക്ഷേപിച്ച് യുട്യൂബ് വീഡിയോ ചെയ്ത് വിജയ് പി നായർക്കെതിരെ വീണ്ടും പരാതി. സൈനികരെ അപമാനിച്ചെന്ന് കാട്ടി സൈനിക സംഘടന മുഖ്യമന്ത്രിക്ക് പരാതി നൽകി.
പട്ടാളക്കാർ സ്ത്രീലമ്പടന്മാരും ബലാൽത്സംഗം നടത്തുന്നവരും ആണെന്ന് വിജയ് പി നായർ വീഡിയോയിൽ പറയുന്നെന്ന് കാട്ടിയാണ് പരാതി നൽകിയത്. വിജയ് പി നായർക്കെതിരെ യൂട്യൂബ് ചാനലുമായി ബന്ധപ്പെട്ടുള്ള രണ്ടാമത്തെ പരാതിയാണിത്.
അതേസമയം സ്ത്രീകളെ അധിക്ഷേപിച്ച കേസിൽ പ്രതി വിജയ് പി നായരുടെ യൂ ട്യൂബ് അക്കൗണ്ടും അശ്ലീല പരാമർശമുള്ള വീഡിയോയും നീക്കം ചെയ്തു. കേസ് സൈബർ ക്രൈം പൊലീസിന് കൈമാറി.
കേരള പൊലീസ് ആക്റ്റിലെ വകുപ്പുകൾക്ക് പുറമെ ഐടി ആക്റ്റ് 67, 67എ വകുപ്പുകൾ പ്രകാരമാണ് നടപടികൾ പുരോഗമിക്കുന്നത്