പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കുമെന്ന നിലപാടിലുറച്ച് സർക്കാ. ഈ മാസം 31ന് സമ്മേളനം വിളിച്ചു ചേർക്കാൻ ആവശ്യപ്പെട്ട് ഗവർണർക്ക് വീണ്ടും ശുപാർശ നൽകാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗവർണർ ഇതിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഇനി കാത്തിരിക്കേണ്ടത്.
നേരത്തെ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള സർക്കാരിന്റെ നീക്കത്തിന് ഗവർണർ അനുമതി നൽകിയിരുന്നില്ല. കാർഷിക നിയമഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കാൻ അടിയന്തര സമ്മേളനം ചേരുന്നത് എന്തിനാണെന്നും ജനുവരി എട്ടിന് ചേരുന്ന സമ്മേളനത്തിൽ പ്രമേയം പാസാക്കിയാൽ പോരെ എന്നായിരുന്നു ഗവർണറുടെ ചോദ്യം
സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി കത്തയച്ചിരുന്നു. എന്നാൽ ഈ ആക്ഷേപം തള്ളിയ ഗവർണർ രഹസ്യസ്വഭാവത്തോടെ അയച്ച കത്ത് ചോർന്നുവെന്നും കുറ്റപ്പെടുത്തി.