നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കെ ബി ഗണേഷ്‌കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാർ അറസ്റ്റിൽ. പത്തനംതിട്ടയിലെ എംഎൽഎയുടെ ഓഫീസിൽ നിന്ന് ബേക്കൽ പോലീസാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്
ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. പിന്നാലെയാണ് അറസ്റ്റുണ്ടായത്. പ്രദീപ് കുമാറടക്കം കൊച്ചിയിൽ യോഗം ചേർന്ന് തീരുമാനിച്ച ശേഷമാണ് മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്താൻ തീരുമാനിച്ചതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിൻലാലിന്റെ അമ്മാവനെ കാണാൻ പ്രദീപ്കുമാർ കാസർകോട്ടെ ജ്വല്ലറിയിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. സോളാർ കേസിൽ സരിതയെ സ്വാധീനിച്ച് മൊഴി മാറ്റാൻ ആവശ്യപ്പെട്ടയാളാണ് പ്രദീപ്കുമാറെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.