നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ സ്വാധീനിക്കാൻ കൊച്ചിയിൽ യോഗം ചേർന്നതായി പോലീസ്. ജനുവരിയിൽ കൊച്ചിയിലെ നക്ഷത്ര ഹോട്ടലിലാണ് യോഗം ചേർന്നതെന്നാണ് പോലീസ് കണ്ടെത്തൽ. ഗണേഷ്‌കുമാറിന്റെ സഹായി പ്രദീപ് യോഗത്തിൽ പങ്കെടുത്തിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്
കേസിൽ വിചാരണ ആരംഭിച്ചത് കഴിഞ്ഞ ജനുവരി അവസാനമാണ്. വിചാരണ തുടങ്ങുന്നതിന് മുമ്പായി കൊച്ചിയിലെ ഹോട്ടലിൽ യോഗം ചേർന്നുവെന്ന വിവരമാണ് പോലീസിന് ലഭിച്ചത്. ഈ യോഗത്തിന് ശേഷമാണ് പ്രദീപ് കാഞ്ഞാങ്ങാട്ടേക്ക് സാക്ഷിയെ സ്വാധീനിക്കാനായി പോകുന്നത്
കാസർകോട് പ്രദീപ് ബന്ധപ്പെട്ട പ്രധാന വ്യക്തികൾ ആരാണെന്നും പോലീസ് അന്വേഷിച്ച് കണ്ടെത്തിയിട്ടുണ്ട്. സാക്ഷിയുടെ ബന്ധുവിനെ സ്വാധീനിക്കാൻ പ്രത്യേക ഫോണും സിം കാർഡുമെടുത്തിരുന്നു. സിം കാർഡ് സാക്ഷിയുടെ ബന്ധുവിനെ വിളിക്കുന്ന സമയത്ത് കാസർകോടായിരുന്നു ലൊക്കേഷനെന്നും കണ്ടെത്തിയിട്ടുണ്ട്.