കോഴിക്കോട് ജില്ലയിൽ റേഷന്‍കടകളുടെ പ്രവൃത്തിസമയം മാറ്റി

കോഴിക്കോട് ജില്ലയിൽ റേഷന്‍കടകളുടെ പ്രവൃത്തിസമയം മാറ്റി   കോവിഡിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിലെ റേഷന്‍കടകളുടെ പ്രവൃത്തിസമയം രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് മൂന്നുവരെയാക്കിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Read More

കോവിഡ് സ്ഥിരീകരിച്ച് വീടുകളില്‍ ചികിത്സയിലിരിക്കുന്നവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്.

കോവിഡ് സ്ഥിരീകരിച്ച് വീടുകളില്‍ ചികിത്സയിലിരിക്കുന്നവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്. – ധാരാളം വെള്ളം കുടിക്കുക – തണുപ്പ് ഒഴിവാക്കുക – തൊണ്ട ചൂടുവെള്ളം കൊണ്ട് ഗാര്‍ഗിള്‍ ചെയ്യുക – എട്ടു മണിക്കൂര്‍ ഉറങ്ങുക – പള്‍സ് നോക്കുക / രക്തത്തിലെ ഓക്‌സിജന്‍ അളവ് പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് നോക്കുക – പള്‍സ് ഓക്‌സിമീറ്ററില്‍ 94 ന് താഴെ രേഖപ്പെടുത്തിയാല്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം – നാഡീമിടിപ്പു 90 ന് മുകളില്‍…

Read More

കോഴിക്കോട് ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ 10 തദ്ദേശസ്ഥാപനങ്ങൾ ക്രിട്ടിക്കലായി പ്രഖ്യാപിച്ചു

കോഴിക്കോട് ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ 10 തദ്ദേശസ്ഥാപനങ്ങൾ ക്രിട്ടിക്കലായി പ്രഖ്യാപിച്ചു ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ 10 തദ്ദേശസ്ഥാപനങ്ങൾ ക്രിട്ടിക്കലായി പ്രഖ്യാപിച്ചു. ഒളവണ്ണ, വേളം, പെരുവയൽ, ചേമഞ്ചേരി, കടലുണ്ടി, മാവൂർ, ഫറോക്ക്, പനങ്ങാട്, ഉള്ളിയേരി, കക്കോടി എന്നീ തദ്ദേശ സ്ഥാപനങ്ങളിലാണ് ഇതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. 30 ശതമാനത്തിലധികമാണ് ഇവിടുത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. ഏപ്രിൽ 28 മുതൽ ഒരാഴ്ചത്തേക്ക് ശക്തമായ നിയന്ത്രണങ്ങൾ ഇവിടങ്ങളിൽ നടപ്പിലാക്കും.   ചികിത്സ , മറ്റ് അടിയന്തര ആവശ്യങ്ങൾ…

Read More

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ പച്ചിലക്കാട്, കൂടോത്തുമ്മല്‍, ചീക്കല്ലൂര്‍, മൃഗാശുപത്രി കവല, ചീങ്ങാടി, വരദൂര്‍, കോളിപ്പറ്റ ഭാഗങ്ങളില്‍ ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ പൂര്‍ണ്ണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു. പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ കാപ്പുണ്ടിക്കല്‍ ആറുവള്‍, തോട്ടോളിപ്പടി, പെരുവടി, പുതുശ്ശേരിക്കടവ്, കുണ്ടിലങ്ങാടി എന്നീ പ്രദേശങ്ങളില്‍ ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും….

Read More

ഡോട്ടേഴ്സ് ഓഫ് മേരി സന്യാസിനി സഭാംഗവും ബത്തേരി  മേരിമാത പ്രോവിൻസ് അംഗവുമായ സി.എൽസീന ഡി.എം.വെമ്പേനിക്കൽ (65) നിര്യാതയായി

ഡോട്ടേഴ്സ് ഓഫ് മേരി സന്യാസിനി സഭാംഗവും ബത്തേരി  മേരിമാത പ്രോവിൻസ് അംഗവുമായ സി.എൽസീന ഡി.എം.വെമ്പേനിക്കൽ (65) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകൾ നാളെ വൈകിട്ട് (28 -04 – 21) മൂന്നു മണിക്ക് നടക്കും. ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്തസംസ്കാര ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും. കോട്ടയം ജില്ലയിൽ,കാഞ്ഞിരപ്പള്ളി രൂപത,മുക്കുളം  ഇടവക വെമ്പേനിക്കൽ മാത്യു മറിയം ദമ്പതികളുടെ അഞ്ച് മക്കളിൽ മൂന്നാമത്തെ മകൾ 1957 ഏപ്രിൽ പതിമൂന്നാം തീയതി ജനിച്ചു. സഹോദരങ്ങൾ: തോമസ് മാത്യു – ബാംഗ്ലൂർ, ലീലാമ്മ,…

Read More

കോഴിക്കോട് ബീച്ച്, മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ഓക്‌സിജന്‍ വിതരണം പൈപ്പ്‌ലൈന്‍വഴി; കൂടുതല്‍ കോവിഡ് രോഗികള്‍ക്ക് ആശ്വാസമാകും

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബീച്ച് ആശുപത്രിയിലും പൈപ്പ് ലൈന്‍ വഴിയുള്ള കേന്ദ്രീകൃത ഓക്‌സിജന്‍വിതരണ സംവിധാനമൊരുങ്ങിയത് കൂടുതല്‍ കോവിഡ് രോഗികള്‍ക്ക് ആശ്വാസമാവുന്നു. ഓരോ കിടക്കയ്ക്കും പ്രത്യേകം സിലിണ്ടര്‍ നല്‍കുന്നതിനുപകരം കൂടുതല്‍ കിടക്കകളിലെ രോഗികള്‍ക്ക് ഒരേസമയം പൈപ്പ്‌ലൈന്‍ വഴി ഓക്‌സിജന്‍ നല്‍കാനാവുമെന്നതാണ് ഈ സംവിധാനത്തിന്റെ മേന്‍മ. പ്ലാന്റുകളില്‍നിന്നെത്തിക്കുന്ന ഓക്‌സിജന്‍ പ്രത്യേക ടാങ്കില്‍ ശേഖരിച്ചാണ് പൈപ്പ് ലൈന്‍വഴി ഓരോ കിടക്കയ്ക്കും സമീപത്തു തയ്യാറാക്കിയ ഓക്സിജന്‍ ഔട്ട്ലെറ്റുകളിലെത്തിക്കുന്നത്. സിലിണ്ടറുകളിലെ ഓക്‌സിജനും പൈപ്പ് ലൈന്‍വഴി വിതരണം ചെയ്യാം. ബീച്ച് ആശുപത്രിയില്‍ മെഡിക്കല്‍,…

Read More

കര്‍ണാടക ലോക്ക്ഡൗണ്‍; മുത്തങ്ങ, തോൽപ്പെട്ടി, ബാവലി അതിർത്തി ചെക്ക് പോസ്റ്റുകളിലൂടെ ചരക്ക് വാഹനങ്ങള്‍ മാത്രമേ അനുവതിക്കൂ – വയനാട് ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍

കര്‍ണാടക ലോക്ക്ഡൗണ്‍; മുത്തങ്ങ, തോൽപ്പെട്ടി, ബാവലി അതിർത്തി ചെക്ക് പോസ്റ്റുകളിലൂടെ ചരക്ക് വാഹനങ്ങള്‍ മാത്രമേ അനുവതിക്കൂ – വയനാട് ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍ കര്‍ണാടകയില്‍ 27 ന് രാത്രി ഒന്‍പത് മണി മുതല്‍ രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇത്മൂലം ചരക്ക് വാഹനങ്ങള്‍ക്ക് മാത്രമാണ് കര്‍ണാടകയിലേക്ക് പ്രവേശന അനുമതി ഉണ്ടാവുകയുള്ളൂവെന്ന്ും ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍ അറിയിച്ചു പൊതു-സ്വകാര്യ വാഹനങ്ങള്‍ക്ക് സംസ്ഥാന അതിര്‍ത്തി ചെക്ക് പോസ്റ്റുകളായ മുത്തങ്ങ, ബാവലി, തോല്‍പ്പെടി വഴി…

Read More

വാക്‌സിന്റെ ദൗർലഭ്യത്തെ തുടർന്നാണ് ഓൺലൈൻ രജിസ്‌ട്രേഷനിൽ തടസ്സം വരുന്നതെന്ന് മുഖ്യമന്ത്രി

  കൊവിഡ് വാക്‌സിന്റെ ദൗർലഭ്യത്തെ തുടർന്നാണ് ഓൺലൈൻ രജിസ്‌ട്രേഷന് തടസ്സം നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 3.68 ലക്ഷം ഡോസ് വാക്‌സിൻ മാത്രമാണ് സംസ്ഥാനത്ത് സ്‌റ്റോക്കുള്ളത്. വാക്‌സിൻ ക്ഷാമത്തെ തുടർന്നാണ് കേന്ദ്രത്തോട് 50 ലക്ഷം ഡോസ് വാക്‌സിൻ ഒറ്റയടിക്ക് തരണമെന്ന് ആവശ്യപ്പെടുന്നത്. പുതിയ വാക്‌സിൻ പോളിസി കേന്ദ്രം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഇത് ആവശ്യപ്പെട്ടിരുന്നു. ഇത്രയധികം വാക്‌സിൻ എന്തിനാണ്. ഒന്നോ രണ്ടോ ദിവസത്തേക്കുള്ള കണക്ക് വെച്ച് ലഭ്യമായാൽ മതിയാവില്ലേ എന്നാണ് പലരും ചോദിക്കുന്നത്. ഇത്രയും സ്‌റ്റോക്ക് കൈവശമില്ലെങ്കിൽ…

Read More

അതേ നിലവാരത്തിൽ പ്രതികരിക്കാനില്ല; സഹമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി

  സംസ്ഥാനത്തെ മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ രോഗവ്യാപന കേന്ദ്രങ്ങളാകുന്നുവെന്ന കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ വാക്കുകളോട് അതേ നിലവാരത്തിൽ പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. വാക്‌സിൻ സ്റ്റോക്കില്ലെന്നതാണ് നിലവിലെ പ്രശ്‌നം. യഥാർഥ പ്രശ്‌നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ മറ്റെന്തെങ്കിലും പറയുന്നത് ശരിയല്ല അതിനോടൊക്കെ പ്രതികരിക്കാൻ പോയാൽ അതേ നിലവാരത്തിൽ തന്നെയാണല്ലോ പ്രതികരിക്കേണ്ടി വരുന്നത്. നിലവിലെ അന്തരീക്ഷം തന്നെ മാറ്റിക്കളയും എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കൊവിഡ് വ്യാപനത്തെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെ പറ്റി എല്ലാവരും ചേർന്ന് ചിന്തിക്കേണ്ട…

Read More

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്

  തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്. ദേശീയപാതയിൽ കടമ്പാട്ടുകോണത്താണ് അപകടം. അമ്പതോളം യാത്രക്കാരുമായി തിരുവനന്തപുരത്ത് നിന്നും ഹരിപ്പാടേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Read More